പ്രതീകാത്മക ചിത്രം
തായ്പെയ് : ദശലക്ഷം ഡോളറുകളുടെ പിന്തുടർച്ചാവകാശം ലഭിച്ച തയ്‌വാനീസ് കോടിപതിയുടെ മകനെ സ്വവർഗവിവാഹം കഴിഞ്ഞ് രണ്ടു മണിക്കൂറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലായ് എന്ന പതിനെട്ടുകാരനാണ് മരിച്ചത്. ജീവിതത്തിൽ രണ്ടുതവണ മാത്രം കണ്ടിട്ടുള്ള റിയൽ എസ്റ്റേറ്റ് അസിസ്റ്റന്റ് സിയ എന്ന ആളുമായിട്ടായിരുന്നു ലായ് യുടെ വിവാഹം. വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപാണ് മരണമടഞ്ഞ പിതാവിന്റെ 134 കോടി രൂപയുടെ സ്വത്ത് ലായ്‌ക്ക് ലഭിച്ചിരുന്നു.
പത്തു നിലകെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ കെട്ടിടത്തിലാണ് ലായുടെ പങ്കാളി താമസിക്കുന്നത്. ഇവിടെ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. സിയയും പിതാവും ലായിയുടെ പിതാവിന്റെ റിയൽ എസ്റ്റേറ്റ് രംഗത്തെ സഹായികളായിരുന്നു.
ഈ മാസം 4 ന് നടന്ന സംഭവം 19നാണ് പുറം ലോകമറിയുന്നത്. മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ലായ്‌യുടെ മാതാവ് ചെങ് രംഗത്തെത്തി. തന്റെ മകൻ സ്വവർഗാനുരാഗിയായിരുന്നില്ലെന്നും മകന്റെ മരണം ആത്മഹത്യയാക്കിയെന്നുമാണ് ഇവർ ആരോപിക്കുന്നത്. അതേസമയം മൃതദേഹം പരിശോധിച്ച ഫൊറൻസിക് വിദഗ്ധർ പത്താം നിലയിൽനിന്ന് വീണു മരിച്ചതാണെന്ന തരത്തിലാണ് റിപ്പോർട്ട് നൽകിയത്. വീഴുന്നതിന് മുൻപ് ലായുടെ ഉള്ളിൽ വിഷം ചെന്നതായി സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു .
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…