Monday, October 12, 2026

ഉത്പന്ന നിര്‍മാണമേഖലയ്ക്ക് രണ്ടു ലക്ഷം കോടിയുടെ ആനുകൂല്യംകൂടി; കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ പാക്കേജുമായി കേന്ദ്രസർക്കാർ

ദില്ലി: ഉത്പന്ന നിര്‍മാണമേഖലയ്ക്ക് ഉണർവ്വു പകരാൻ രണ്ടു ലക്ഷം കോടി രൂപയുടെ ആനുകൂല്യംകൂടി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഗുഡ്‌സ് മാനുഫാക്ചറിംഗ്, ടെലികോം, ഫാർമ, സ്റ്റീൽ,, ടെക്‌സ്‌റ്റൈൽ, ഭക്ഷ്യ ഉത്പന്ന നിർമ്മാണം, സൗരോർജം, സെൽ ബാറ്ററി തുടങ്ങിയ 10 മേഖലകൾക്കാണ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്പന്ന നിര്‍മാണവുമായി ബന്ധിപ്പിച്ച(പിഎല്‍ഐ)ആനുകൂല്യ പദ്ധതിപ്രകാരമാണ് ആനുകൂല്യങ്ങൾ നൽകുന്നത്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്.

അഞ്ച് വര്ഷം കൊണ്ടാണ് കമ്പനികള്‍ക്ക് ഇത്രയും തുകയുടെ ആനുകൂല്യം നല്‍കുക. വാഹന ഘടകഭാഗം നിര്‍മിക്കുന്ന കമ്പനികള്‍ക്ക് പരമാവധി ലഭിക്കുക 57,000 കോടി രൂപയുടെ ആനുകൂല്യം ലഭിക്കും. രാജ്യത്ത് കൂടുതല്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ച് കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യതഗോടെയാണ് കേന്ദ്രസർക്കാർ പദ്ധതി നടപ്പാക്കുന്നത്.

മാറാതെ ഇലക്ട്രോണക്‌സ്, സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്ക് പിഎല്‍ഐ സ്‌കീം പ്രകാരം ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. സാംസങ്, ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍ എന്നീ വിദേശകമ്പനികള്‍ക്ക് രാജ്യത്ത് നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിപ്രകാരം ആനുകൂല്യം നല്‍കിയിരുന്നു. മൈക്രോമാക്‌സ് പോലുള്ള ഇന്ത്യന്‍ കമ്പനികളെയും പദ്ധതിയില്‍ പങ്കാളികളായി.

Related Articles

Latest Articles