Sunday, September 20, 2026

ശ്രീനിവാസൻ വധക്കേസ്; 2 എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

പാലക്കാട്∙ പാലക്കാട്ടെ മുൻ ആർഎസ്എസ് ശാരീരിക് ശിക്ഷക് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ.

പട്ടാമ്പി മരുതൂർ സ്വദേശി അഷ്റഫ് (48), ഒമിക്കുന്ന് സ്വദേശി കെ.അലി (55) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിനെതിരെ പാലക്കാട് എസ്പി ഓഫിസിനു മുന്നിൽ എസ്ഡിപിഐ പ്രവർത്തകര്‍ പ്രതിഷേധിക്കുന്നു.

ഏപ്രിൽ 16 ശനിയാഴ്ചയാണ് മേലാമുറിയില്‍ കടയില്‍ വച്ച് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം വാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Related Articles

Latest Articles