Sunday, December 14, 2025

ബിഹാറിൽ കൊലപാതകങ്ങൾ നടത്താൻ ഗൂഢാലോചന ;രണ്ട് പിഎഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

ബീഹാർ : കൊലപാതകങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയതിന് രണ്ട് പിഎഫ്ഐ പ്രവർത്തകരെകൂടി എൻ ഐ എ അറസ്റ്റ് ചെയ്തു. ബഹദൂർപൂർ ഗ്രാമത്തിലെ താമസക്കാരായ തൻവീർ റാസ എന്ന “ബർകതി”, മുഹമ്മദ് ആബിദ് എന്ന “ആര്യൻ” എന്നിവരെ ബിഹാറിലെ മോത്തിഹാരിയിൽ നിന്ന് എട്ട് സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിന് ശേഷം ശനിയാഴ്ചയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്. ഗൂഢാലോചനക്കേസിൽ നേരത്തെ നാല് പേരെ അറസ്റ്റ് ചെയ്യുകയും പിഎഫ്ഐയുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങളും രേഖകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ജൂലൈ 12 ന് പട്‌നയിലെ ഫുൽവാരിഷരീഫ് പോലീസ് സ്റ്റേഷനിൽ ആദ്യം കേസ് രജിസ്റ്റർ ചെയ്തതായും 10 ദിവസത്തിന് ശേഷം കേസ് എൻഐഎ വീണ്ടും രജിസ്റ്റർ ചെയ്തതായും എൻഐഎ അറിയിച്ചു.പിഎഫ്‌ഐ നേതാക്കൾ അക്രമപരവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡുകളും അറസ്റ്റുകളും നടന്നത്.ലക്‌ഷ്യം നടത്തുവാനായി പരിശീലനം നടത്തുകയും ആയുധങ്ങൾ കൈമാറുകയും ചെയ്തിരുന്നുവെന്നും എൻ ഐ എ വ്യക്തമാക്കി.

Related Articles

Latest Articles