ധാക്ക: ബംഗ്ലാദേശിൽ ഇസ്ലാമിക മതഭ്രാന്തന്മാർ അഴിഞ്ഞാടുന്നു. ഒറ്റരാത്രികൊണ്ട് 14 ക്ഷേത്രങ്ങള്‍ അജ്ഞാതര്‍ തകര്‍ത്തു. ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ നശിപ്പിച്ചതായും ചിലത് ക്ഷേത്ര സ്ഥലങ്ങളിലെ കുളങ്ങളില്‍ കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി.ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെയുള്ള സമയത്താണ് പല ഗ്രാമങ്ങളിലും ആക്രമണം നടന്നതെന്ന് ബലിയഡങ്കി പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് ഖൈറുല്‍ അനം പറഞ്ഞു. അജ്ഞാതര്‍ ഇരുട്ടിന്റെ മറവില്‍ ആക്രമണം നടത്തുകയായിരുന്നു.
കുറ്റവാളികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ അന്വേഷണത്തിന് ശേഷം അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പോലീസ് പറഞ്ഞു.രാജ്യത്തിന്റെ സമാധാനപരമായ സാഹചര്യം തകര്‍ക്കാന്‍ വേണ്ടിയുള്ള ആസൂത്രിത ആക്രമണത്തിന്റെ കേസാണിതെന്ന് വ്യക്തമാണെന്നും താക്കൂര്‍ഗാവ് പൊലീസ് മേധാവി ജഹാംഗീര്‍ ഹൊസൈന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അക്രമികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയെന്നും കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

