Sunday, December 28, 2025

മൂന്നാറിൽ കോടികള്‍ വിലമതിക്കുന്ന തിമിം​ഗല ഛർദ്ദിലുമായി രണ്ടുപേർ പിടിയിൽ ;മാറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

മൂന്നാർ: കോടികള്‍ വിലമതിക്കുന്ന തിമിം​ഗല ഛർദ്ദിലുമായി രണ്ടുപേർ പിടിയിൽ. മൂന്നാർ സ്വദേശികളായ സതീഷ് കുമാർ, വേൽമുരുകൻ എന്നിവരാണ് അറസ്റ്റിലായത്.തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവംഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ടുപ്രതികൾ ഓടി രക്ഷപ്പെട്ടു ഇവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.തിരുവനന്തപുരത്തെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അന്വേഷണ സംഘം തിരച്ചിൽ നടത്തിയത്.

പ്രതികൾ തിമിംഗല ഛർദി വിൽക്കാൻ ശ്രമിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് വനം വകുപ്പ് മൂന്നാർ ഫ്ളയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ ഇത് വാങ്ങാനെന്ന വ്യാജേന ഇവരുമായി ബന്ധപ്പെട്ടു. വിലപറഞ്ഞ് ഉറപ്പിച്ച ശേഷം പഴയ മൂന്നാർ സിഎസ്ഐ പള്ളിയുടെ സമീപത്തുള്ള പാർവതി എസ്റ്റേറ്റ് റോഡിൽ തിമിംഗല ഛർദിയുമായി കാത്തു നിന്ന പ്രതികളെ വേഷം മാറിയെത്തിയ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.

Related Articles

Latest Articles