പാലാ:പാലാ പ്രവിത്താനത്തിന് സമീപം അല്ലാപ്പാറയില്‍ വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. ആന്ധ്ര അനന്തപൂര്‍ സ്വദേശി രാജു, ലോട്ടറി വില്‍പ്പനക്കാരനായ കടനാട് സ്വദേശി ജോസ് എന്നിവരാണ് മരിച്ചത്. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ബൈക്കില്‍ ഇടിച്ച ശേഷം വാഹനം നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടുന്ന ലോറിയില്‍ ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

