Monday, December 22, 2025

ഛത്തീസ്ഗഡിൽ നക്സൽ ആക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു;
നക്സലുകൾക്കായി തിരച്ചിൽ നടക്കുന്നു

റായ്പൂർ : ഇന്ന് രാവിലെ ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിൽ നക്‌സലൈറ്റുകൾ നടത്തിയ ആക്രമണത്തിൽ 2 സൈനികർ കൊല്ലപ്പെട്ടു. ബോർഡലാവ് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രാജേഷ് സിംഗും ഛത്തീസ്ഗഡ് ആംഡ് ഫോഴ്‌സ് കോൺസ്റ്റബിൾ അനിൽ കുമാർ സാമ്രാട്ടുമാണ് ആക്രമണത്തിൽ വീരമൃതു വരിച്ചത്. ചെക്ക് പോയിന്റിൽ ഡ്യൂട്ടിക്ക് പോകവേ ചന്ദ്‌സുരാജിനും ബോർഡലാവിനുമിടയിൽ അജ്ഞാതരായ നക്‌സലുകൾ ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു.

ബോർഡലാവ് പോലീസ് ക്യാമ്പിൽ നിന്ന് മഹാരാഷ്ട്ര അതിർത്തിയിലേക്ക് പോകുകയായിരുന്ന ഇരുവരും ആയുധങ്ങൾ കൈവശം വച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. വെടിയേറ്റ സൈനികരിൽ ഒരാൾ സംഭവസ്ഥലത്തുവെച്ചും മറ്റൊരാൾ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും മരിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കിയത്. രക്ഷപ്പെടുന്നതിന് മുമ്പ് നക്സലൈറ്റുകൾ അവരുടെ മോട്ടോർ സൈക്കിൾ കത്തിക്കുകയും ചെയ്തു, പ്രദേശത്ത് നക്സലൈറ്റുകൾക്കായി തിരച്ചിൽ നടക്കുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.

Related Articles

Latest Articles