Thursday, May 9, 2024
spot_img

വാട്ടർ അതോറിറ്റിയുടെ അനാസ്ഥ, സ്കൂൾ കുട്ടികളുമായി പോയ വാഹനം അപകടത്തിൽപ്പെട്ടു ; ഒഴിവായത് വൻ ദുരന്തം

കൊച്ചി : സ്‌കൂൾ കുട്ടികളുമായി പോയ വാഹനം അപകടത്തിൽപ്പെട്ടു. വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണാണ് അപകടം സംഭവിച്ചത്. വാട്ടർ അതോറിറ്റിയുടെ കുഴി ശരിയായി മൂടാത്തതാണ് അപകടത്തിന് കാരണമായത്. സെന്റ് തെരേസാസ് സ്‌കൂളിലേക്കുള്ള വിദ്യാർത്ഥികളെ കൊണ്ട് പോയവാഹനമാണ് കടവന്ത്ര വിദ്യാനഗർ റോഡിൽ അപകടത്തിൽ പെട്ടത്. യൂകെജി കുട്ടികൾ ഉൾപ്പടെ ഇരുപതോളം കുട്ടികൾ വാഹനത്തിൽ ഉണ്ടായിരുന്നു. ആർക്കും കാര്യമായ പരുക്കില്ല. ഒരു വൻ ദുരന്തമാണ് ഒഴിവായത്.

വാട്ടർ അതോറിറ്റി അറ്റകുറ്റപണികൾക്കായി കുഴിച്ച കുഴി ശരിയായി മൂടിയിരുന്നില്ല. മുന്നൂറ് മീറ്ററോളം ദൂരത്തിൽ കുഴിയുടെ മുകളിൽ മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്തിരുന്നത്. താൽക്കാലികമായി മണ്ണിട്ട ഈ ഭാഗങ്ങളിൽ അപായസൂചനകൾ പോലും സ്ഥാലിച്ചിരുന്നില്ല. സ്കൂൾ കുട്ടികളുമായി വന്ന വാഹനം കുഴിയിൽ വീണ് ഒരു ഭാഗത്തേക്ക് ചരിയുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്കൂൾ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ
പോലീസിൽ പരാതി നൽകിയിട്ടുണ്ട്

Related Articles

Latest Articles