Saturday, May 4, 2024
spot_img

ടു വീലറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; പിന്നാലെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ടു വീലറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണതിന് പിന്നാലെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം. ഹരിപ്പാട് ദേശീയപാതയിലാണ് സംഭവം. സ്‌കൂട്ടറിനു പിന്നിൽ കണ്ടെയ്‌നർ ലോറി ഇടിച്ചാണ് യുവതി തെറിച്ചു വീണത്. നങ്ങ്യാർകുളങ്ങര കന്നേൽ തെക്കേതിൽ സുരേന്ദ്രൻ, സതിയമ്മ ദമ്പതികളുടെ മകൾ എസ്. സുജയാണ് മരിച്ചത്. സഹോദരന്റെ ഭാര്യ ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിലിരിക്കുകയായിരുന്ന സുജ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

സുജയുടെ ചികിത്സാ ആവശ്യത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിൽ പോയി വരുന്ന വഴിയാണ് അപകടമുണ്ടായത്. ലോറിയുടെ പിൻ ചക്രം കയറിയിറങ്ങി സുജ തൽക്ഷണം മരിക്കുകയുമായിരുന്നു. അപകടത്തിനു ശേഷം ലോറി നിർത്താതെ മുന്നോട്ടു പോയി. തുടർന്ന് 2 പേർ ബൈക്കിൽ ലോറിയെ പിന്തുടർന്നു അവരെ പിടികൂടുകയായിരുന്നു. ഡ്രൈവറെ പിടികൂടി കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിൽ ഏൽപിച്ചു.

Related Articles

Latest Articles