India Lockdown
ഇന്ത്യയിൽ ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് രണ്ടു വർഷം(First Lockdown In India). കോവിഡ് വൈറസ് വ്യാപനത്തെത്തുടർന്ന് 2020 മാർച്ച് 24-നാണ് കേന്ദ്ര സർക്കാർ ആദ്യമായി രാജ്യമൊട്ടാകെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഇന്ത്യയിൽ ഏകദേശം 500 കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോഴാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
ആദ്യഘട്ടത്തിൽ മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ 21 ദിവസത്തെ ലോക്ക്ഡൗൺ ആയിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാവാത്തതിനെ തുടർന്ന്, ഏപ്രിൽ 14-ന് ലോക്ക്ഡൗൺ വീണ്ടും നീട്ടി മെയ് 3 വരെ ആക്കി പ്രഖ്യാപിക്കുകയും, പുതുതായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ഇടങ്ങളിൽ ചെറിയ ഇളവ് നൽകുമെന്നും പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ അന്ന് പറഞ്ഞിരുന്നു.
അതേസമയം ഇതിനുപിന്നാലെ കോവിഡ് ഒന്നാം തരംഗവും, രണ്ടാം തരംഗവും രൂക്ഷമായി ഈ പ്രതികൂല സാഹചര്യങ്ങൾ മറികടക്കാനും പല പല ഘട്ടങ്ങളിലായി ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. കോവിഡ് മൂന്നാം തരംഗം രാജ്യത്തെ ഇളക്കിമറിച്ചിരുന്നു. രോഗവ്യാപനവും മരണനിരക്കും ഉയർന്നു. എന്നാൽ വാക്‌സിനേഷനിലൂടെ ഭാരതം ഇതിനെ പ്രതിരോധിച്ചു.
നിലവിൽ സ്ഥിഗതികൾ നിയന്ത്രണവിധേയമാണ് രാജ്യത്ത് ഏകദേശം 182 കോടിയിലധികം പേർ വാക്‌സിൻ സ്വീകരിച്ചു. ഇതിനുപിന്നാലെ രാജ്യത്തെ കോവിഡ് കേസുകളും കുറയുകയാണ്. പ്രതിദിനരോഗികൾ രണ്ടായിരത്തിൽ താഴെ മാത്രമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ചൈനയിലും ചില യൂറോപ്യൻ രാജ്യങ്ങളിലും ഇപ്പോൾ കോവിഡ് വീണ്ടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…