Monday, April 29, 2024
spot_img

കോവിഡിനെ പിടിച്ചുകെട്ടാൻ ഇന്ത്യയിൽ ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് രണ്ടു വർഷം

ഇന്ത്യയിൽ ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് രണ്ടു വർഷം(First Lockdown In India). കോവിഡ് വൈറസ് വ്യാപനത്തെത്തുടർന്ന് 2020 മാർച്ച് 24-നാണ് കേന്ദ്ര സർക്കാർ ആദ്യമായി രാജ്യമൊട്ടാകെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഇന്ത്യയിൽ ഏകദേശം 500 കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോഴാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

ആദ്യഘട്ടത്തിൽ മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ 21 ദിവസത്തെ ലോക്ക്ഡൗൺ ആയിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാവാത്തതിനെ തുടർന്ന്, ഏപ്രിൽ 14-ന് ലോക്ക്ഡൗൺ വീണ്ടും നീട്ടി മെയ് 3 വരെ ആക്കി പ്രഖ്യാപിക്കുകയും, പുതുതായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ഇടങ്ങളിൽ ചെറിയ ഇളവ് നൽകുമെന്നും പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ അന്ന് പറഞ്ഞിരുന്നു.

അതേസമയം ഇതിനുപിന്നാലെ കോവിഡ് ഒന്നാം തരംഗവും, രണ്ടാം തരംഗവും രൂക്ഷമായി ഈ പ്രതികൂല സാഹചര്യങ്ങൾ മറികടക്കാനും പല പല ഘട്ടങ്ങളിലായി ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. കോവിഡ് മൂന്നാം തരംഗം രാജ്യത്തെ ഇളക്കിമറിച്ചിരുന്നു. രോഗവ്യാപനവും മരണനിരക്കും ഉയർന്നു. എന്നാൽ വാക്‌സിനേഷനിലൂടെ ഭാരതം ഇതിനെ പ്രതിരോധിച്ചു.

നിലവിൽ സ്ഥിഗതികൾ നിയന്ത്രണവിധേയമാണ് രാജ്യത്ത് ഏകദേശം 182 കോടിയിലധികം പേർ വാക്‌സിൻ സ്വീകരിച്ചു. ഇതിനുപിന്നാലെ രാജ്യത്തെ കോവിഡ് കേസുകളും കുറയുകയാണ്. പ്രതിദിനരോഗികൾ രണ്ടായിരത്തിൽ താഴെ മാത്രമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ചൈനയിലും ചില യൂറോപ്യൻ രാജ്യങ്ങളിലും ഇപ്പോൾ കോവിഡ് വീണ്ടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

Related Articles

Latest Articles