Monday, June 17, 2024
spot_img

ദാരുണാന്ത്യം ;ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു, വാഹനത്തിലുണ്ടായിരുന്നത് ഡ്രൈവര്‍ മാത്രം

ആലപ്പുഴ: ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ്‌ എന്നിവരാണ് മരിച്ചത്. ഡിസിആര്‍ബി ഡിവൈഎസ്‍പിയുടെ വാഹനമാണ് യുവാക്കളെ ഇടിച്ചത്.

വാഹനത്തിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങി പോയതാകാമെന്നാണ് കരുതുന്നത്. പുലര്‍ച്ചെ 3.30 നായിരുന്നു അപകടം.

Related Articles

Latest Articles