Thursday, December 18, 2025

ഒരേസമയം രണ്ടു യുവാക്കളെ വിവാഹം കഴിക്കണം; പത്തനാപുരം സ്വദേശിയുടെ അപേക്ഷയിൽ വലഞ്ഞ് ഉദ്യോഗസ്ഥർ

കൊല്ലം: ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കാൻ അപേക്ഷ നൽകി യുവതി. കൊല്ലത്താണ് അപൂർവ്വ ആഗ്രഹവുമായി യുവതി രംഗത്തെത്തിരിക്കുന്നത്. പത്തനാപുരം, പുനലൂർ സ്വദേശികളായ യുവാക്കളെ വിവാഹം കഴിക്കുന്നതിനായാണ് പത്തനാപുരം സ്വദേശിയായ യുവതി അപേക്ഷ നൽകിയത്. പത്തനാപുരം, പുനലൂർ സബ് രജിസ്ട്രാർ ഓഫീസുകളിലാണ് പെൺകുട്ടി അപേക്ഷ നൽകിയിരിക്കുന്നത്.

സ്പെഷ്യൽ മാരേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് രജിസ്ട്രാർ ഓഫീസിലാണ് അപേക്ഷ നൽകിയത്. തുടർന്ന്, കഴിഞ്ഞ ദിവസം പുനലൂർ സബ് രജിസ്ട്രാർ ഓഫീസിൽ പുനലൂർ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇതേ പെൺകുട്ടി അപേക്ഷ നൽകുകയായിരുന്നു. ഇതോടെ ആശയക്കുഴപ്പത്തിലായത് ഉദ്യോഗസ്ഥരാണ്. തുടർന്ന് പെൺകുട്ടിയെയും യുവാക്കളെയും വിളിച്ചു വരുത്തി സംഭവം അന്വേഷിച്ച് തീർപ്പാക്കാനൊരുങ്ങുകയാണ് ഉദ്യോഗസ്ഥർ.

Related Articles

Latest Articles