Monday, January 5, 2026

അമേരിക്കൻ ഡ്രോൺ ആക്രണത്തിൽ 30 ഓളം കർഷകർ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ 30 ഓളം കർഷകർ കൊല്ലപ്പെട്ടു.നിരവധിപ്പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയിൽ നടത്തിയ ആക്രമണം ലക്ഷ്യം മാറിയാണ് ദുരന്തം സംഭവിച്ചത് എന്നാണ് റോയിട്ടേര്‌സ് റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് അഫ്ഗാനിസ്ഥാൻ സർക്കാർ വൃത്തങ്ങൾ വാർത്ത സ്ഥിരീകരിച്ചു.

അഫ്ഗാനിലെ നൻഗർഹാർ പ്രവിശ്യയിലെ മലയോര മേഖലയായ വസീർ താൻഹിയിലാണ് സംഭവം നടന്നത്. ഗോത്ര വിഭാഗത്തിൽപ്പെട്ട കർഷകരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ കൃഷിസ്ഥലത്തെ ജോലി മതിയാക്കി. തീ കായുവാന് കൂടിയവരെയാണ് ലക്ഷ്യം വച്ചതെന്ന് തദ്ദേശവാസികൾ പറയുന്നു.

ജനുവരി മുതൽ ജൂലൈ വരെ അഫ്ഗാനിസ്ഥാനിൽ സൈനിക നടപടിയിൽ മരിച്ച സാധാരണക്കാരുടെ എണ്ണം 1,366ആണ്. 2446 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അതിൽ തന്നെ നൻഗർഹാർ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽപ്പേർ കഴിഞ്ഞ വർഷം മരിച്ചത് 681 പേരാണ്.അഫ്ഗാനിസ്ഥാന് പ്രതിരോധ മന്ത്രാലയം ആക്രമണത്തിൽ മരണസംഖ്യ വ്യക്തമാക്കിയിട്ടില്ല.

Related Articles

Latest Articles