Wednesday, January 7, 2026

യു.എ.ഇയില്‍ രാജ്യാന്തര വിമാനത്താവളത്തിടുത്ത് സ്ഫോടനം; ഇന്ധന ടാങ്കുകള്‍ പൊട്ടിത്തെറിച്ചു; ഡ്രോണ്‍ ആക്രമണം എന്ന് സംശയം; ഉത്തരവാദിത്വമേറ്റെടുത്ത് യമനിലെ ഹൂതി വിമതർ

അബുദാബി: യുഎഇയിലെ (UAE) അബുദാബിയില്‍ രാജ്യന്തര വിമാനത്താവളത്തിന് സമീപം സ്‌ഫോടനം. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള നിര്‍മ്മാണ മേഖലയിലാണ് സ്ഫോടനം നടന്നത്. അബുദാബി വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി.

തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്.തീപിടിത്തത്തിനു കാരണം ഡ്രോണ്‍ ആക്രമണമാണെന്ന് സംശയിക്കുന്നതായി അബുദാബി പോലീസ് അറിയിച്ചു. രണ്ട് അപകടത്തിലും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം യമനിലെ ഹൂതി വിമതര്‍ സ്ഫോടനത്തിലെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നു. സംഭവത്തിൽ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles