Uda goes after Sasha! One of the cheetahs brought from South Africa also died; The cause of death is unclear
ദില്ലി: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളിലൊന്ന് കൂടി ചത്തു. ഉദയ് എന്ന് പേരുള്ള ആണ്‍ചീറ്റയുടെ മരണം മദ്ധ്യപ്രദേശ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ.എസ്. ചൗഹാന്‍ സ്ഥിരീകരിച്ചു. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഉദയ്. മരണക്കാരണം വ്യക്തമല്ല.
ഞായറാഴ്ചയാണ് ആരോഗ്യസംബന്ധമായ അവശതകള്‍ ചീറ്റയില്‍ കണ്ടെത്തുന്നത്. മയക്കുവെടി വെച്ച ശേഷം മെഡിക്കല്‍ സെന്ററിലേക്ക് ചീറ്റയെ മാറ്റി. തുടര്‍ന്ന് ചികിത്സക്കിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തിങ്കളാഴ്ചയോടെ പോസ്റ്റ്മോര്‍ട്ടം നടത്തും. നടപടിക്രമങ്ങളെല്ലാം വീഡിയോയില്‍ ചിത്രീകരിക്കും.
ഈ വര്‍ഷം രണ്ടാം ബാച്ചിലെത്തിയ ചീറ്റയാണ് ഉദയ്. ഫെബ്രുവരി 18-നാണ് രാജ്യത്തേക്ക് ചീറ്റകളുടെ രണ്ടാം ബാച്ചെത്തിയത്. 12 ചീറ്റകളാണ് രണ്ടാം ബാച്ചിലായി ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ചാകുന്ന രണ്ടാമത്തെ ചീറ്റയാണ് ഉദയ്. സാഷ എന്ന് പേരുള്ള ചീറ്റ മാര്‍ച്ചിലാണ് ചത്തത്. ഇതോടെ രാജ്യത്താകെയുള്ള ചീറ്റകളുടെ എണ്ണം 18 ആയി ചുരുങ്ങി.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…