Tuesday, May 14, 2024
spot_img

സാഷയ്ക്ക് പിന്നാലെ ഉദയും പോയി! ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളിലൊന്ന് കൂടി ചത്തു; മരണക്കാരണം വ്യക്തമല്ല

ദില്ലി: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളിലൊന്ന് കൂടി ചത്തു. ഉദയ് എന്ന് പേരുള്ള ആണ്‍ചീറ്റയുടെ മരണം മദ്ധ്യപ്രദേശ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ.എസ്. ചൗഹാന്‍ സ്ഥിരീകരിച്ചു. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഉദയ്. മരണക്കാരണം വ്യക്തമല്ല.

ഞായറാഴ്ചയാണ് ആരോഗ്യസംബന്ധമായ അവശതകള്‍ ചീറ്റയില്‍ കണ്ടെത്തുന്നത്. മയക്കുവെടി വെച്ച ശേഷം മെഡിക്കല്‍ സെന്ററിലേക്ക് ചീറ്റയെ മാറ്റി. തുടര്‍ന്ന് ചികിത്സക്കിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തിങ്കളാഴ്ചയോടെ പോസ്റ്റ്മോര്‍ട്ടം നടത്തും. നടപടിക്രമങ്ങളെല്ലാം വീഡിയോയില്‍ ചിത്രീകരിക്കും.

ഈ വര്‍ഷം രണ്ടാം ബാച്ചിലെത്തിയ ചീറ്റയാണ് ഉദയ്. ഫെബ്രുവരി 18-നാണ് രാജ്യത്തേക്ക് ചീറ്റകളുടെ രണ്ടാം ബാച്ചെത്തിയത്. 12 ചീറ്റകളാണ് രണ്ടാം ബാച്ചിലായി ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ചാകുന്ന രണ്ടാമത്തെ ചീറ്റയാണ് ഉദയ്. സാഷ എന്ന് പേരുള്ള ചീറ്റ മാര്‍ച്ചിലാണ് ചത്തത്. ഇതോടെ രാജ്യത്താകെയുള്ള ചീറ്റകളുടെ എണ്ണം 18 ആയി ചുരുങ്ങി.

Related Articles

Latest Articles