Kerala

നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ സമ്പൂർണ്ണ പരാജയം; പ്രതേക യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് നേരിട്ട പരാജയം ചർച്ച ചെയ്യാൻ സമ്പൂർണ യുഡിഎഫ് യോഗം ഇന്ന് ചേരും. കെപിസിസി പുതിയ നേതൃത്വം ചുമതല ഏറ്റതിന് ശേഷമുള്ള യുഡിഎഫ് യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് ചേരുന്നത്. തോൽവിയെക്കുറിച്ചുള്ള കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിൽ പാർട്ടിക്കെതിരായ പരാമർശങ്ങളിൽ ഉള്ള അതൃപ്തി കേരള കോൺഗ്രസ് ജോസഫ് വിഭാഗം യോഗത്തിൽ ഉന്നയിക്കും.

ചവറയിലെ തോൽവിയ്‌ക്ക് കാരണമായ കോൺഗ്രസ് നേതാക്കൾക്ക് എതിരെ നടപടി എടുക്കുമെന്ന് ആർഎസ്പിയ്‌ക്ക് നൽകിയ ഉറപ്പിന്മേലുള്ള തീരുമാനവും യോഗത്തിൽ ഉണ്ടാകും. ഡിസിസി പുനസംഘടനയ്ക്ക് ശേഷം കോൺഗ്രസിൽ ഉണ്ടായ രാജി വയ്ക്കലിൽ കെപിസിസി നേതൃത്വത്തിന് എതിരെ വിമർശനം ഉയരാനും സാധ്യതയുണ്ട്.

കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് മലബാറിൽ ഗുണം ചെയ്തില്ലെന്ന വിലയിരുത്തലും യോഗം ചർച്ച ചെയ്യും. യുഡിഎഫിന്റെ തോൽവിയ്ക്ക് കാരണമായ നേതാക്കൾക്ക് എതിരെയുള്ള നടപടി യോഗത്തിൽ സ്വീകരിക്കുമെന്നാണ് സൂചന. പലയിടങ്ങളിലും കോൺഗ്രസ് നേതാക്കൾ തന്നെയാണ് തോൽവിയ്ക്ക് കാരണമായതെന്ന് കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തിലെ വിവാദത്തിനിടയിൽ ഇന്ന് എൽഡിഎഫ് യോഗം ചേരും. രാവിലെ 11 മണിക്ക് എകെജി സെന്ററിലാണ് യോഗം ചേരുക. സർവകക്ഷി യോഗം വിളിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയ സ്ഥിതിക്ക് ഇതിൽ കൂടുതൽ ചർച്ചകൾ ഇന്നുണ്ടാകാൻ സാധ്യതയില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള!! മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്ന് എസ്ഐടി ! കുരുക്ക് മുറുകുന്നു

തിരുവനന്തപുരം : ശബരിമല സ്വ‍ര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…

2 hours ago

ഹംഗേറിയൻ ഇതിഹാസ സംവിധായകൻ ബേലാ താർ അന്തരിച്ചു! കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് സ്ലോ സിനിമയുടെ ഉപജ്ഞാതാവ്

ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…

4 hours ago

ഇസ്‌ലാമിസ്റ്റുകൾ വിദ്വേഷ വീഡിയോ പങ്കുവച്ചതിന് പിന്നാലെ നേപ്പാളിൽ വർഗീയ സംഘർഷം!കർഫ്യൂ; അതിർത്തി അടച്ച് ഇന്ത്യ

കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…

4 hours ago

ധൈര്യമുണ്ടെങ്കിൽ എന്നെ പിടികൂട് .. ഞാൻ കാത്തിരിക്കുന്നു !!! മഡൂറോ മോഡലിൽ ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര

വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…

5 hours ago

ആർഷ സാഹിത്യ പരിഷത്തിന്റെ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി പുരസ്‌കാര അലങ്കരണ സഭ;’ ഗവർണർ മുഖ്യാതിഥിയായി പങ്കെടുക്കും; തത്സമയക്കാഴ്ചയുമായി തത്ത്വമയി നെറ്റ്‌വർക്ക്

ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…

5 hours ago

കരൂർ റാലി ദുരന്തം: വിജയ്‌യ്ക്ക് സിബിഐ സമൻസ്; ദില്ലിയിലെ ആസ്ഥാനത്ത് ജനുവരി 12-ന് ഹാജരാകണം

തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…

6 hours ago