Tuesday, December 30, 2025

നെഞ്ച് വേദനയെ തുടർന്ന് ചാലക്കുടിയിലെ യുഡിഫ് സ്ഥാനാർഥി ബെന്നി ബെഹനാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂര്‍: ചാലക്കുടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും യു ഡി എഫ് കൺവീനറുമായ ബെന്നി ബെഹനാനെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് ബെന്നി ബെഹനാനെ കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി.

ബെന്നി ബെഹനാന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കഴിഞ്ഞ് രാത്രി ഏറെ വൈകി 11.30 ഓടെയാണ് ബെന്നി ബെഹനാന്‍ വീട്ടിലെത്തിയത്. പുലർച്ചെ പ്രചരണത്തിന് പോകാൻ ഇറങ്ങുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Related Articles

Latest Articles