Kerala

പോലീസ് സഹകരണസംഘം തിരഞ്ഞെടുപ്പും യുഡിഎഫ് തൂത്തുവാരി : ഇടതുപാനലിന് കനത്ത തിരിച്ചടി

തിരുവനന്തപുരം: പോലീസ് സഹകരണസംഘം ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല പാനലിന് ഉജ്ജ്വല വിജയം. മുഴുവൻ സീറ്റുകളിലും ജയിച്ചാണ് ഭരണാനുകൂല സംഘടന നേതൃത്വം നൽകിയ പാനലിനെ യുഡിഎഫ് പാനൽ തറപറ്റിച്ചത്. കേരള പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി ആർ. അജിത്തിന്‍റെ നേതൃത്വത്തിലുള്ള പാനലാണ് വിജയം നേടിയത്. ആകെ പോൾ ചെയ്ത 4100 വോട്ടിന്റെ 60% ഓളം വോട്ടുകൾ യുഡിഎഫ് പാനൽ നേടി. പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് റ്റി എസ്. ബൈജു ഉൾപ്പെടെ ഭരണാനുകൂല സംഘടനയിലെ മുഴുവൻ പേരും പരാജയപ്പെട്ടു.

പോലീസുകാരുടെ കൂട്ടായ്മയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ പാനല്‍ നിലംതൊടാതെ തോറ്റത് ഭരണകക്ഷിക്ക് തിരിച്ചടിയാണെന്ന വിലയിരുത്തലുകള്‍ വിവിധ കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. പോലീസ് സേനയിലെ ഭരണകൂട വിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും ആക്ഷേപം ഉയരുന്നുണ്ട്. ആഭ്യന്തരമന്ത്രി കൂടിയായ പിണറായിക്ക് ഇതു വലിയ തിരിച്ചടിയാണ്.

2017ൽ ഇപ്പോൾ ജയിച്ച അതേ ഭരണസമിതിയെ സഹകരണ വകുപ്പ് പിരിച്ചുവിട്ടിരുന്നു. ഇതിനുശേഷം സംഘത്തിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു. ഒന്നര വർഷത്തിനുശേഷം അതേ സംഘാംഗങ്ങൾ വീണ്ടും അതേ ഭരണസമിതിയെത്തന്നെ തെരഞ്ഞെടുത്തിരിക്കുകയാണ്.

admin

Recent Posts

ഇത് ചരിത്രം ! ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ബാങ്കിം​ഗ് മേഖല ; അറ്റാദായം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിം​ഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…

9 mins ago

ഡ്രൈവിങ് പഠിക്കും മുൻപ് വിമാനം പറത്താൻ പഠിച്ച സാഹസികൻ ! ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി ; ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തി ഗോപിചന്ദ് തോട്ടക്കുറ

ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…

13 mins ago

ആപ്പിന് ആപ്പ് വച്ച് സ്വാതി മാലിവാൾ !

ഇടി വെ-ട്ടി-യ-വ-നെ പാമ്പ് ക-ടി-ച്ചു എന്ന് പറഞ്ഞാൽ ഇതാണ് ; ദില്ലി മദ്യനയ കേസിനേക്കാൾ വലിയ ആഘാതം തന്നെയായിരിക്കും സ്വാതി…

19 mins ago

എഎപിക്ക് ലഭിച്ചത് 7.08 കോടി രൂപയുടെ വിദേശ ഫണ്ട്! പാർട്ടി ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ഇ.ഡി

ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022…

37 mins ago

സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണം അവതാളത്തിൽ ! സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനം നടന്നിട്ടില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പെയ്തതോടെ തലസ്ഥാനം വെള്ളക്കെട്ടിലായ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ട് ദിവസം…

1 hour ago

പിന്നിൽ അമേരിക്കയും സൗദിയും കൂടി നടത്തിയ ഗൂഢാലോചനയോ ?

അപകട സാധ്യത മുൻകൂട്ടി അറിഞ്ഞുകൊണ്ട് എന്തിനു ഹെലികോപ്റ്റർ പറത്തി ? ആരെടുത്തു ആ നിർണായക തീരുമാനം ? മോശം കാലാവസ്ഥയും…

1 hour ago