തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിന്‍റെ പശ്ചാത്തലത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച റിമാന്‍റ് പ്രതി രാജ് കുമാറിന് ക്രൂരമായ മര്ദനമേറ്റിരുന്നു എന്ന പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നതിനുപിന്നാലെയാണ് ചെന്നിത്തല പോലീസിനെതിരെ ആഞ്ഞടിച്ചത്. രാജ്‌കുമാറിന്‍റെ മരണം ക്രൂര മര്‍ദ്ദനത്തെത്തുടര്‍ന്നുണ്ടായ ഗുരുതരമായ അന്തരിക മുറിവുകള്‍ കാരണമാണെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
പൊലീസ് നിഷ്ഠൂരമായ മര്‍ദ്ദനം നടത്തി എന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ന്യുമോണിയയാണ് മരണ കാരണം. തക്ക സമയത്ത് ചികിത്സ നല്‍കിയതുമില്ല. ഈ മാസം 12 ന് കുട്ടിക്കാനത്ത് വച്ച് നാട്ടുകാരണ് രാജ്കുമാറിനെ പൊലീസിനെ ഏല്പിച്ചതെന്ന ദൃക്‌സാക്ഷി മൊഴിയും പുറത്തു വന്നു. ഇതോടെ 15 നാണ് കസ്റ്റഡിയിലെടുത്തതെന്ന പൊലീസ് വാദം പൊളിഞ്ഞു. പൊലീസിന്‍റെ കള്ളത്തരം മുഴുവന്‍ പുറത്തു കൊണ്ടു വരാന്‍ കര്‍ക്കശമായ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…