Sunday, May 19, 2024
spot_img

“നാറിയെ പേറാൻ നിങ്ങൾ പോകേണ്ട കാര്യമില്ല!”-ഗവർണർക്കെതിരെ അതിര് കടക്കുന്ന അധിക്ഷേപ പരാമർശവുമായി ഉടുമ്പൻചോല എംഎൽഎ എംഎം മണി !

ഗവർണർ – സംസ്ഥാന സർക്കാർ പോര് തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി ഉടുമ്പന്‍ചോല എംഎല്‍എ എം.എം. മണി. ബില്ലില്‍ ഒപ്പുവെക്കാത്ത ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ്. ഇടുക്കി ജില്ലാകമ്മിറ്റി രാജ്ഭവന്‍ മാര്‍ച്ച് നടത്താനിരിക്കുന്ന ദിവസം നടക്കുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ പരിപാടിയിലേക്ക് ഗവർണറെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരുന്നു അധിക്ഷേപ പരാമര്‍ശം. ഗവർണറെ “നാറി” എന്നാണ് എം എം മണി എംഎൽഎ വിളിച്ചത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ‘കാരുണ്യം’ എന്ന വ്യാപാരി കുടുംബക്ഷേമ പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ഗവര്‍ണര്‍ എത്തുന്നത്. സൊസൈറ്റിയിലെ അംഗങ്ങള്‍ക്കും കുടുംബത്തിനുമുള്ള ധനസഹായ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന യോഗത്തില്‍ ധനസഹായ വിതരണവും നടത്തും

‘ഒമ്പതിലെ പരിപാടിയില്‍ പ്രസംഗിക്കാന്‍ ആരും കാണരുത്. നമുക്കിട്ട് പണിതുകൊണ്ടിരിക്കുകയാണ് ഗവര്‍ണര്‍. നിയമസഭ പാസാക്കുന്ന ബില്ലില്‍ ഒപ്പിടുന്നില്ല. നിങ്ങള്‍ എല്ലാവരും കൂടെ തിരഞ്ഞെടുത്ത് അയച്ചതല്ലേ ജനപ്രതിനിധികളെ. അവര് പാസാക്കിയതാ നിയമം. അത് ഒപ്പിടാത്ത നാറിയെ നിങ്ങള്‍ കച്ചവടക്കാര്‍ പൊന്നുകൊണ്ട് പുളിശ്ശേരി വെച്ച് സ്വീകരിക്കുകയെന്ന് പറഞ്ഞാല്‍, ശുദ്ധമര്യാദകേടാണെന്നാണ് എന്റെ അഭിപ്രായം. ഇവിടുത്തെ ജനങ്ങളുടെ ഭാഗമല്ലേ കച്ചവടക്കാര്‍? അതോ നിങ്ങള്‍ ഭൂട്ടാനില്‍നിന്ന് വന്നതാണോ? ഇത് ശരിയല്ല, ഈ നാറിയെ പേറാന്‍ നിങ്ങള്‍ പോകേണ്ട കാര്യമില്ല’,

സമയമുണ്ട്. അന്ന് ഇടുക്കി ജില്ല പ്രവര്‍ത്തിക്കണോയെന്ന് തീരുമാനിക്കാമല്ലോ നമ്മള്‍ക്ക്. ഏതായാലും പുനഃരാലോചിക്കണമെന്നാണ് എന്റെ അഭിപ്രായം. ഭൂപതിവ് നിയമം ഒപ്പിടാത്ത ഗവര്‍ണര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് ഇടുക്കിയിലെ ജനങ്ങളുടെ മുഖത്ത് കരിവാരിത്തേക്കുന്ന നാലാം തരത്തിലെ അഞ്ചാംതരം പണി, ഒരുമാതിരി പെറപ്പ് പണിയാണെന്നാണ് എന്റെ അഭിപ്രായം” – എം എം മണി പറഞ്ഞു.

Related Articles

Latest Articles