International

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിക്കൊരുങ്ങുന്നു

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിക്കൊരുങ്ങുന്നു. ജൂൺ ആദ്യവാരം നടക്കുന്ന ബ്രെക്സിറ്റ് വോട്ടെടുപ്പ് കഴിഞ്ഞാലുടൻ തെരേസ മേ രാജിവെക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബ്രെക്സിറ്റ് കരാർ മൂന്ന് തവണയും പാർലമെന്റിൽ പാസാക്കാൻ കഴിയാത്തതിനെ തുടർന്നാണ് നീക്കം.

ജൂണിൽ തന്നെ തേരേസ മേയുടെ രാജി ഉണ്ടാകുമെന്ന സൂചനയാണ് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കൺസർവേറ്റീവ് പാർട്ടി നേതാക്കൾ അറിയിച്ചത്. കൺസർവേറ്റീവ് പാർട്ടിയിലെ മുതിർന്ന എംപിയായ ഗ്രഹാം ബ്രാഡി ഇത് സംബന്ധിച്ച വാർത്താക്കുറിപ്പ് പുറത്തുവിട്ടു.

മൂന്നാം തവണയും ബ്രെക്സിറ്റ് ബിൽ പാർലമെന്റിൽ പാസാക്കാനാകാത്തതിനെ തുടർന്ന് തെരേസ മേക്ക് മേൽ രാജി സമ്മർദ്ദം ഏറിയിരുന്നു. ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിനുള്ള ബില്‍ ജൂണ്‍ മൂന്നിന് അവതരിപ്പിക്കും. ബ്രെക്സിറ്റിനായി അവതരിപ്പിക്കുന്ന നാലാമത്തേതും അവസാനത്തെയും ബിൽ ആണ് ഇത്. ഇതിന് ശേഷം പുതിയ നേതാവിനെ കണ്ടെത്തും. ബ്രെക്സിറ്റ് വിഷയത്തിൽ പാർട്ടിയിലും പുറത്തും ഒറ്റപ്പെട്ട മെയ്ക്ക് മുൻപിൽ രാജിയല്ലാതെ മറ്റ് മാർഗം ഇല്ലെന്നാണ് സൂചന.

admin

Recent Posts

ജയിലിൽ പോയതോടെ കെജ്‌രിവാളിന്റെ സമനില തെറ്റി !

അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...

40 mins ago

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

3 hours ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

3 hours ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

3 hours ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

4 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

4 hours ago