Saturday, January 10, 2026

റഷ്യക്കാര്‍ എന്നും സുഹൃത്തുക്കള്‍; യുദ്ധാക്രമണത്തിന് ശേഷം റഷ്യന്‍ ഭാഷയില്‍ പ്രതികരണവുമായി യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമർ സെലന്‍സ്‌കി

കീവ്: യുദ്ധാക്രമണത്തിന് ശേഷം ആദ്യ പ്രതികരണവുമായി യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി.റഷ്യക്കാര്‍ എന്നും സുഹൃത്തുക്കളാണെന്നും വ്ളാദിമർ പുടിന്റെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കാർ ശബ്ദമുയർത്തണമെന്നും റഷ്യയുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചെന്നും വ്ളാദിമർ സെലന്‍സ്‌കി വ്യക്തമാക്കി. കൂടാതെ ജനങ്ങളോട് ആശുപത്രികളിലെത്തി രക്തദാനം ചെയ്യാൻ അദ്ദേഹം നിർദേശിച്ചു.

റഷ്യക്കാർ എന്നും സുഹൃത്തുക്കൾ ആണെന്ന് അദ്ദേഹം റഷ്യൻ ഭാഷയിലാണ് പ്രതികരിച്ചത്. അതേസമയം സ്ഥിരീകരിച്ചതും അല്ലാത്തതുമായ നിരവധി റിപ്പോർട്ടുകളാണ് ഇരുരാജ്യവും തമ്മിലുള്ള യുദ്ധവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഏറ്റവുമൊടുവിൽ 50 റഷ്യൻ സൈനികരെ വധിച്ചുവെന്നും വീണ്ടുമൊരു റഷ്യൻ വിമാനം നശിപ്പിച്ചുവെന്നുമാണ് യുക്രൈന്‍ അവകാശപ്പെടുന്നത്.

എന്നാൽ ഷ്ചാസ്ത്യാ മേഖല യുക്രൈന്‍ പട്ടാളത്തിന്റെ നിയന്ത്രണത്തിലാക്കിയെന്നും അവിടെ 50 റഷ്യൻ സൈനികരെ കൊലപ്പെടുത്തിയെന്നുമാണ് യുക്രൈന്റെ വാദം. ക്രമറ്റോർസ്‌ക് മേഖലയിൽ റഷ്യയുടെ ആറാമത്തെ വിമാനം നശിപ്പിച്ചതായും യുക്രൈന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles