Monday, June 17, 2024
spot_img

നയതന്ത്രബന്ധം അവസാനിപ്പിച്ച് യുക്രൈൻ; റഷ്യയ്‌ക്ക് മേൽ ഉപരോധം ഏർപ്പെടുത്താൻ തീരുമാനിച്ച് യൂറോപ്യൻ യൂണിയൻ

കീവ്: യുദ്ധാക്രമണത്തിന് പിന്നാലെ റഷ്യയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് യുക്രൈൻ. പ്രസിഡന്റ് വ്‌ളാഡിമിർ സെലെൻസ്‌കിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എന്നാൽ യുക്രൈനെതിരെ ആക്രമണം നടത്തിയ റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ ആണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം

നിലവിൽ യുക്രൈനിൽ സൈനിക താവളങ്ങൾക്ക്‌ നേരെയുള്ള റഷ്യയുടെ ആക്രമണം തുടരുകയാണ്. ആവശ്യമുള്ളവർക്ക് ആയുധം ഉൾപ്പെടെ നൽകാമെന്നാണ് പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ആയുധങ്ങളുമായി സാധാരണക്കാർ ഉൾപ്പെടെ തെരുവിൽ ഏറ്റുമുട്ടുകയാണ്. സൈനിക കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് റഷ്യയുടെ നീക്കങ്ങൾ. 46 യുക്രൈൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് റഷ്യ പറയുന്നത്.

അതേസമയം റഷ്യൻ ആക്രമണത്തിൽ ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 50 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈനും അവകാശപ്പെടുന്നു.

Related Articles

Latest Articles