വ്ളാഡിമിർ പുടിൻ
യുക്രെയ്‌നുമായുള്ള യുദ്ധം അനന്തമായി നീളുന്നതിനിടെ രാജ്യത്തെ ജനസംഖ്യ കുറയുന്നതിൽ കടുത്ത ആശങ്കയുമായി റഷ്യ. ജനസംഖ്യയില്‍ കുറവുവന്നതോടെ പ്രത്യുല്‍പാദനത്തിന് പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മന്ത്രാലയംതന്നെ രൂപവത്കരിക്കാന്‍ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ലൈംഗികകാര്യമന്ത്രാലയം രൂപീകരിക്കാൻ റഷ്യ തീരുമാനിച്ചുവെന്നാണ് വിവരം. രാജ്യത്തെ ജനനനിരക്ക് കുറഞ്ഞതോടെയാണ് വ്യത്യസ്തമായ നീക്കത്തിലേക്ക് വ്ളാഡിമിർ പുടിൻ എത്തിയത്. പുടിന്റെ വിശ്വസ്തയും കുടുംബസംരക്ഷണ, പിതൃത്വം, മാതൃത്വം, ശിശുവിഭാഗം എന്നീ വകുപ്പുകൾ നോക്കുന്ന കമ്മിറ്റിയുടെ ചെയന്‍വുമണായ നിന ഒസ്ടാനിനയാണ് ആശയത്തിന് പിന്നിൽ. ‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന ആശയമാണ് ഇവർ മുന്നോട്ട് വെച്ചത്. ഇവരുടെ ശുപാര്‍ശകള്‍ റഷ്യൻ ഭരണകൂടം പരിഗണിക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുക്രെയ്ൻ യുദ്ധത്തിലൂടെ ജനസംഖ്യയുടെ വലിയൊരു ശതമാനത്തെ റഷ്യക്ക് നഷ്ടമായിരുന്നു. യുദ്ധം ചെയ്യാൻ സൈനികർ കുറവായതിനാൽ ഉത്തരകൊറിയയിൽ നിന്ന് സൈനികരെ എത്തിച്ചതായും റിപ്പോർട്ടുകൾ വന്നു. നിലവിൽ റഷ്യയിലെ ജനനനിരക്ക് 2.1-ല്‍ നിന്ന് 1.5 എന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു . പിന്നാലെയാണ് ജനനനിരക്കുയർത്താൻ മന്ത്രാലയം തന്നെ രൂപീകരിക്കാൻ റഷ്യ ആലോചിക്കുന്നത്.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…