കാബൂള്‍: അഫ്ഗാനിൽ ജനതയെ രക്ഷിക്കാൻ എത്തിയ യുക്രൈന്‍ വിമാനം തട്ടിക്കൊണ്ടുപോയാതായി യുക്രൈന്‍ വിദേശകാര്യ മന്ത്രി യേവ്‌ജെനി യാനിൻ വെളിപ്പെടുത്തി. വിമാനം ഇറാനില്‍ ഇറക്കിയതായും അദ്ദേഹം വ്യക്തമാക്കി. ആരാണ് ഈ തട്ടിക്കൊണ്ടുപോകൽ സംഭവത്തിനു പിന്നിലെന്ന് ഇതുവരെയും വ്യക്തമല്ല.
”ചൊവ്വാഴ്ചയാണ് അജ്ഞാതരായ ഒരു സംഘം വിമാനം തട്ടിയെടുത്തത്. ഇറാനിലേക്കാണ് വിമാനം കടത്തിക്കൊണ്ടു പോയത്. വിമാനം തട്ടിയെടുത്തവര്‍ ആയുധധാരികളായിരുന്നു. ഇതു മൂലം അഫ്ഗാനില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള തുടര്‍ശ്രമങ്ങള്‍ മുടങ്ങി”- അദ്ദേഹം വിശദികരിച്ചു. മാത്രമല്ല ആ വിമാനത്തിന് പിന്നീട് എന്തു സംഭവിച്ചെന്ന് വ്യക്തമല്ലെന്നും, സംഭവത്തില്‍ നയതന്ത്ര ഇടപെടല്‍ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ഞായറാഴ്ച ഒരു സൈനിക വിമാനത്തില്‍ കാബൂളില്‍ നിന്നും ഉക്രൈയിന്‍ തങ്ങളുടെ 31 പൗരന്മാരെ തലസ്ഥാനമായ കീവില്‍ എത്തിച്ചിരുന്നു. ഇതില്‍ ഉക്രൈയിന്‍ പൗരന്മാര്‍ അടക്കം ആകെ 83 പേരാണ് ഉണ്ടായിരുന്നത്. 100 ഉക്രൈയിന്‍ പൗരന്മാര്‍ അഫ്ഗാനില്‍ ഇപ്പോഴും ഉണ്ടെന്നാണ് കണക്ക്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

