Friday, October 9, 2026

റഷ്യന്‍ സൈന്യം ആക്രമിക്കാൻ അടുത്തേക്കെത്തി: ടാങ്കറുകളുടെ മുന്നേറ്റം തടയാന്‍ മനുഷ്യ ബോംബായി പൊട്ടിത്തെറിച്ച് യുക്രൈന്‍ സൈനികന്‍

കീവ്: യുദ്ധം മൂന്നാം ദിനവും ശക്തമായിക്കൊണ്ടിരിക്കുമ്പോൾ റഷ്യൻ അധിനിവേശത്തിൽ നിരവധിപേർ കൊല്ലപ്പെടുന്നു. ഇപ്പോഴിതാ റഷ്യൻ സേനയുടെ അധിനിവേശം തടയുന്നതിനായി യുക്രൈന്‍ പട്ടാളക്കാരന്‍ സ്വയം തീകൊളുത്തിയതായി റിപ്പോര്‍ട്ട്.

ഖേര്‍സണിലെ ഒരു പാലത്തിലൂടെ റഷ്യന്‍ ടാങ്കറുകള്‍ പ്രവേശിക്കാതിരിക്കാന്‍ വേണ്ടി സൈനികനായ വൊളോഡിമിറോവിച് സ്വയം ജീവന്‍ വെടിയുകയായിരുന്നെന്നാണ് വിവരം. മാത്രമല്ല ക്രിമിയയെയും യുക്രൈനേയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പാലം നശിപ്പിക്കുന്നതിന് വേണ്ടിയാണ് എഞ്ചിനീയറായ സൈനികന്‍ ജീവത്യാഗം ചെയ്തത്.

ആക്രമിക്കാനായി റഷ്യന്‍ സൈന്യം അടുത്തേക്ക് എത്തിയപ്പോള്‍ ഫ്യൂസ് സ്ഥാപിക്കാനും രക്ഷപെടാനും തനിക്ക് മതിയായ സമയമില്ലെന്ന് മനസ്സിലാക്കിയ സൈനികൻ സ്വയം പൊട്ടിത്തെറിച്ച് പാലം നശിപ്പിക്കുകയായിരുന്നു. ഇതേതുടർന്ന് അദ്ദേഹത്തിന്റെ ധീരമായ തീരുമാനത്തെ പ്രശംസിക്കുകയാണ് രാജ്യം. മാത്രമല്ല ഇദ്ദേഹത്തെ ഒരു ദേശീയ ഹീറോയായാണ് ഇപ്പോള്‍ ഉക്രൈന്‍ സേന കാണുന്നത്. യുക്രൈന്‍ സൈന്യം തന്നെയാണ് ഇദ്ദേഹത്തിന്റെ ജീവത്യാഗത്തിന്റെ വിവരം സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്.

Related Articles

Latest Articles