Monday, December 15, 2025

ദില്ലി കലാപ കേസ്: ഉമർഖാലിദിന് ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ദില്ലി: ദില്ലി കലാപ കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി(Umar Khalid, Former JNU Student Leader, Denied Bail In Delhi Riots Case). അഡീഷണൽ സെഷൻസ് ജഡ്ദി അമിതാഭ് റാവത്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രോസിക്യൂഷന്റെ പക്കൽ തനിക്കെതിരെ തെളിവുകൾ ഒന്നും തന്നെയില്ലെന്നാണ് ഉമർ ഖാലിദിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. അതേസമയം കലാപം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ പ്രവർത്തിച്ചത് എന്നും ഇതിനായി പെട്രോൾ ബോംബ്, ലാത്തികൾ, കല്ലുകൾ മുതലായവ ഉപയോഗിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി.

പ്രതിഷേധം നടത്തിയത് 25 ഓളം മുസ്ലീം പള്ളികൾക്ക് സമീപത്ത് വച്ചാണ്. എന്നാൽ പ്രതിഷേധങ്ങൾക്ക് മതേതരത്വത്തിന്റെ നിറം നൽകാനും ഇവർ മനപ്പൂർവ്വം ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷൻ നേരത്തെ വാദിച്ചിരുന്നു. അതേസമയം 2020 ൽ വടക്ക് കിഴക്കൻ ദില്ലിയിൽ കലാപം നടത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഉമർ ഖാലിദിനെതിരെ യുഎപിഎ ചുമത്തിയത്. ഫെബ്രുവരി 24നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിൽ കലാപം നടത്തിയത്. കലാപത്തിൽ 53പേർ കൊല്ലപ്പെടുകയും 200 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ സെപ്റ്റംബർ 14 നാണ് ഉമർ ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഉമർ ഖാലിദ് തീഹാർ ജയിലിലാണ്. എന്നാൽ യു.എ.പി.എ ചുമത്തപ്പെട്ട പൗരത്വസമര നേതാക്കളിൽ ആറ്​ പേർക്ക്​ മാത്രമാണ്​ രണ്ട്​ വർഷം കഴിഞ്ഞിട്ടും ജാമ്യം ലഭിച്ചത്​.

Related Articles

Latest Articles