Wednesday, May 15, 2024
spot_img

ആദ്യം തോർത്ത്, പിന്നെ ഡയറികൾ മുക്കി, പിന്നെ 72,500 രൂപയ്ക്ക് പേന… ധൂർത്തിന് മാത്രമായി ഒരു സർക്കാർ ‌| PINARAYI VIJAYAN

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്തടിയ്ക്ക് കുറവില്ലാതെ പിണറായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്‍ സാമൂഹ്യ സംഘടനാ നേതാക്കള്‍ക്ക് പേന വാങ്ങാന്‍ ചെലവഴിച്ചത് 72,500 രൂപ. തുക അനുവദിച്ച്‌ പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള സെക്രട്ടറിയേറ്റ് സ്റ്റാഫ് കോ- ഓപ്പറേറ്റീവ് സൊസെറ്റിയില്‍ നിന്നാണ് പേനകള്‍ വാങ്ങിയതെന്നും ആരോപണമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിവിധ മത-സാമൂഹ്യ സംഘടനാ നേതാക്കളുമായി ഈയിടെ ആശയവിനിമയം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിനിടെയായിരുന്നു കൂടിക്കാഴ്ചകള്‍ നടന്നത്.

അതേസമയം സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കാറുള്ള സംസ്ഥാനത്തെ വിവിധ സാമൂഹ്യ സംഘടനാ ഭാരവാഹികള്‍ക്ക് പുതുവത്സരത്തില്‍ സര്‍ക്കാര്‍ ഡയറിയോടൊപ്പം അയച്ചുകൊടുക്കുന്നതിന് പേന വാങ്ങിയ വകയിലാണ് ഈ തുക അനുവദിച്ചതെന്നാണ് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷൈന്‍ എ ഹഖ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ കൊവിഡ് കാലത്ത് മന്ത്രിമാര്‍ക്ക് തോര്‍ത്ത് വാങ്ങിയ ഇനത്തില്‍ സര്‍ക്കാര്‍ 75,000 രൂപ ചെലവാക്കിയത് വിവാദമായിരുന്നു. പുതുവത്സരത്തില്‍ സാമൂഹ്യനേതാക്കള്‍ക്ക് സമ്മാനിച്ച സര്‍ക്കാര്‍ ഡയറിയോട് ഒപ്പം അയച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് വലിയ തുക ചെലവഴിച്ച്‌ പേന വാങ്ങിയത്

Related Articles

Latest Articles