Monday, December 22, 2025

യു.എന്‍.എ അഴിമതിക്കേസ്; പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ അഴിമതിക്കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ ഹൈക്കോടതി നിർദേശം നിശ്ചിത സമയത്തിനുള്ളിൽ കേസിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി.

എഡിജിപി (ക്രൈംസ്) ക്കാണ് ഹൈക്കോടതി ഇത് സംബന്ധിച്ച നിർദേശം നൽകിയത്
കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു ജാസ്മിൻ ഷാ നൽകിയ ഹർജിയിൽ ആണ് കോടതിയുടെ ഇടപെടൽ .

മൂന്നര കോടിയുടേതാണ് അഴിമതി ആരോപണം. അസോസിയേഷന്‍ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ മൂന്നര കോടി രൂപ ജാസ്മിന്‍ ഷാ അടക്കമുളളവര്‍ തട്ടിയെടുത്തു എന്നാണ് പരാതി.

2017 മുതല്‍ 2019 ജനുവരി വരെയാണ് അക്കൗണ്ടില്‍ പണം എത്തിയത്. ജാസ്മിന്‍ ഷാ അടക്കം മൂന്ന് പേരാണ് ആ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് എന്നാണ് യു.എന്‍.എ മുന്‍ വൈസ് പ്രസിഡണ്ടായ സിബി മുകേഷ് പരാതി കൊടുത്തത്. ഡിജിപിക്ക് ലഭിച്ച പരാതിയില്‍ ആദ്യം അന്വേഷണം നടത്തിയത് തൃശൂര്‍ ക്രൈം ബ്രാഞ്ച് യൂണിറ്റ് ആയിരുന്നു.

Related Articles

Latest Articles