വി ഡി സതീശൻ, മുസ്‌ലിം ലീഗ്
മലപ്പുറം: കേരളത്തിലെ ജനവിധി വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് പുലർത്തുന്ന മെല്ലെപ്പോക്കിനെതിരെ മുസ്‌ലിം ലീഗ്. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന ജനവികാരം കോൺഗ്രസ് ഹൈക്കമാൻഡ് മാനിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ലീഗ്, ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളിൽ കോൺഗ്രസ് കാട്ടുന്ന അനാസ്ഥയെ പരോക്ഷമായി വിമർശിച്ചു. ബുധനാഴ്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര നേതൃയോഗത്തിലാണ് കോൺഗ്രസിന്റെ തീരുമാനമില്ലായ്മ മുന്നണിയെ തളർത്തുന്നു എന്ന വികാരം ഉയർന്നത്.
മുഖ്യമന്ത്രിയെ കണ്ടെത്തുന്നത് ഏറെ ഉത്തരവാദിത്തമുള്ള വിഷയമാണെന്നും ഈ കാര്യത്തിൽ ഇനിയും കാലതാമസം വരുത്തുന്നത് ശരിയല്ലെന്നും ലീഗ് നേതൃത്വം ഓർമ്മിപ്പിച്ചു. ദില്ലിയിൽ നിന്നുള്ള തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് പറയുമ്പോഴും, കോൺഗ്രസ് ആരെ നിശ്ചയിച്ചാലും അംഗീകരിക്കുമെന്ന പതിവ് വിട്ടുവീഴ്ചാ നിലപാട് ഇത്തവണ ലീഗ് സ്വീകരിച്ചിട്ടില്ല. ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായ പ്രസ്താവനകൾ നടത്തുന്ന ചില കോൺഗ്രസ് നേതാക്കളുടെ രീതിക്കെതിരെയും യോഗത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തി.
ഫലം വന്ന ഉടൻ തന്നെ എ.ഐ.സി.സി നിരീക്ഷകരെ കണ്ട് സതീശന്റെ കാര്യത്തിലുള്ള താല്പര്യം അറിയിച്ചിട്ടും അന്തിമ തീരുമാനമുണ്ടാകാത്തത് മുന്നണിക്ക് ഗുണകരമാകില്ലെന്നാണ് വിലയിരുത്തൽ. കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങൾ ഭരണത്തിന്റെ തുടക്കത്തിൽ തന്നെ കരിനിഴൽ വീഴ്ത്തുന്നത് ശരിയല്ലെന്ന മുന്നറിയിപ്പും ലീഗ് നേതാക്കൾ നൽകുന്നു.
അതേസമയം, കോൺഗ്രസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ശേഷം മാത്രം തങ്ങളുടെ തുടർ നിലപാട് വ്യക്തമാക്കിയാൽ മതിയെന്നാണ് സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. മന്ത്രിസ്ഥാനങ്ങളുടെ എണ്ണത്തിലോ വകുപ്പുകളുടെ കാര്യത്തിലോ ഇത്തവണ വിട്ടുവീഴ്ച വേണ്ടെന്ന വികാരമാണ് ലീഗ് നേതാക്കൾക്കിടയിലുള്ളത്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…