International

ആശുപത്രികൾക്ക് താഴെ ഹമാസ് ഭീകരവാദികളുടെ ഭൂഗർഭ തുരങ്കങ്ങൾ! തെളിവുകളടങ്ങിയ വീഡിയോ പുറത്ത് വിട്ട് ഐഡിഎഫ്

ടെൽ അവീവ്: സാധാരണക്കാർക്കായി ഒരുക്കിയ ആശുപത്രി സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഹമാസ് ഭീകരവാദികൾ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവുകൾ പുറത്ത് വിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ്. സാധാരണക്കാരെന്ന മട്ടിൽ ആശുപത്രികൾക്കുള്ളിൽ കടന്ന് ഇസ്രായേലിന്റെ സൈനികർക്ക് നേരെ വെടിയുതിർക്കുന്ന ഹമാസ് ഭീകരവാദികളുടെയടക്കമുളള വീഡിയോകളാണ് ഐഡിഎഫ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുമായി പങ്കുവച്ചത്.

ഹമാസ് ഭീകരരുടെ ഭൂഗർഭ ഒളിത്താവളവുമായി ഷെയ്ഖ് ഹമദ് ആശുപത്രിയെ ബന്ധിപ്പിച്ചിരിക്കുന്നതിന്റെ വീഡിയോയും ഇക്കൂട്ടത്തിലുണ്ട്. ആശുപത്രിക്ക് താഴെയുള്ള ഇത്തരം ഭൂഗർഭ തുരങ്കങ്ങൾ ഭീകരർ അവരുടെ ഒളിത്താവളങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് ഐഡിഎഫ് വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു. ആശുപത്രി കെട്ടിടങ്ങൾക്ക് തൊട്ടടുത്ത് തന്നെയായി റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. തങ്ങളുടെ കേന്ദ്രങ്ങൾ ലോകത്തിന് മുന്നിൽ മറച്ചു വയ്‌ക്കുന്നതിന് വേണ്ടിയാണ് ഹമാസ് ഇത്തരത്തിലുളള ആശുപത്രികൾ ഉപയോഗിക്കുന്നതെന്ന് ഹഗാരി പറയുന്നു. ആശുപത്രികളിൽ രോഗികൾക്കായി എത്തിച്ചിരിക്കുന്ന ഉപകരണങ്ങളും വസ്തുക്കളും ഹമാസ് ദുരുപയോഗം ചെയ്യുകയാണെന്ന് സ്ഥിരീകരിക്കുന്ന ഫോൺ സംഭാഷണങ്ങളും ഐഡിഎഫ് പുറത്ത് വിട്ടിട്ടുണ്ട്.

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഷിഫ ആശുപത്രിക്ക് താഴെയായി ഹമാസ് അവരുടെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സ്ഥാപിച്ചതിന് കൃത്യമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് ഐഡിഎഫ് പറയുന്നു. ആശുപത്രിയുടെ ആവശ്യങ്ങൾക്കായി എത്തിക്കുന്ന ഇന്ധനശേഖരം ഹമാസ് ഭീകരർ പൂഴ്‌ത്തിവയ്‌ക്കുന്ന അവസ്ഥയാണ്. സാധാരണക്കാരെ പരമാവധി സംരക്ഷിച്ച് കൊണ്ട് തന്നെ ഭീകരരുടെ ഇത്തരം കേന്ദ്രങ്ങൾക്കെതിരായ ആക്രമണം തുടരുമെന്നും ഹഗാരി വ്യക്തമാക്കി.

anaswara baburaj

Recent Posts

ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ സംഭവം ! പകരം വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയില്ലെന്ന് പരാതി ! ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…

3 mins ago

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

1 hour ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

2 hours ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

3 hours ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

3 hours ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

3 hours ago