Wednesday, December 24, 2025

കലർപ്പില്ലാത്ത ദീർഘകാല വളർച്ച ! ഇത് നരേന്ദ്ര മോദിയുടെ ആധുനിക ഭാരതം ! ചൈനയെ ഉപേക്ഷിച്ച് നിക്ഷേകർ കൂട്ടത്തോടെ ഇന്ത്യയിലേക്ക് ; അടുത്ത പത്ത് വർഷത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ രാജ്യം ഭാരതം തന്നെയെന്നാവർത്തിച്ച് ജപ്പാനിലെ പരമ്പരാഗത റിട്ടെയ്ൽ നിക്ഷേപകരും

ആഗോള സാമ്പത്തിക രംഗത്ത് ചൈനയെ പിന്നിലാക്കി കുതിക്കാനൊരുങ്ങി ഭാരതം. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി ലോകത്തെ ഏറ്റവുമധികം വളർച്ച കൈവരിക്കുന്ന സാമ്പത്തിക ശക്തിയെന്ന പേര് നേടിയെടുത്ത ചൈനയിൽ നിന്ന് നിക്ഷേപകർ വൻ തോതിൽ പിൻവാങ്ങുകയാണ്. ഇതിൽ ഏറിയ പങ്കും ഭാരതത്തിലേക്കാണ് വരുന്നത്. ജപ്പാനിലെ പരമ്പരാഗത റിട്ടെയ്ൽ നിക്ഷേപകരും വാൾ സ്ട്രീറ്റ് ഭീമന്മാരായ ഗോൾഡ്മാൻ സാച്സ് ഗ്രൂപ്പ്, മോർഗൻ സ്റ്റാൻലി തുടങ്ങിയവരും അടുത്ത പത്ത് വർഷത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ രാജ്യമായി നോക്കിക്കാണുന്നതും ഭാരതത്തെ തന്നെയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേൽനോട്ടത്തിൽ നിക്ഷേപകരെ ആകർഷിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ രാജ്യം ഇതിനോടകം വിപുലപ്പെടുത്തിക്കഴിഞ്ഞു. മറുവശത്ത് ചൈനയാകട്ടെ തുടർച്ചയായ സാമ്പത്തിക പ്രശ്നങ്ങളും പാശ്ചാത്യ രാജ്യങ്ങളുമായി തുടരുന്ന അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ടും ദിനം പ്രതി നില മോശമാക്കുകയാണ്.

‘‘പല കാരണങ്ങൾകൊണ്ട് ഇന്ന് ലോക രാജ്യങ്ങൾക്ക് ഭാരതത്തെഇഷ്ടമാണ്. ഒന്ന്, ഇന്ത്യ ചൈനയല്ല. കലർപ്പില്ലാത്ത ദീർഘകാല വളർച്ച നിങ്ങൾക്ക് ഭാരതത്തിൽ കാണാൻ സാധിക്കും.’’ ഏഷ്യൻ ഇക്വിറ്റീസ് പോർട്ട്ഫോളിയോയുടെ മാനേജരായ വികാസ് പെർശദ് പറയുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കുള്ളിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദനവും വിപണി മൂലധനവും 500 ബില്യൺ ഡോളറിൽ നിന്ന് 3.5 ട്രില്യൺ ഡോളറായി ഉയർന്നിരുന്നു.

Related Articles

Latest Articles