Sunday, May 19, 2024
spot_img

സംസ്ഥാന സർക്കാരിന് തിരിച്ചടിയായി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്

സംസ്ഥാനത്ത് അരി വില വർധിക്കുമെന്ന് സർക്കാർ പറയുമ്പോൾ സാധാരണക്കാർക്ക് കൈത്താങ്ങായി കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന ‘ഭാരത് റൈസ്’ ബ്രാൻഡിലുള്ള അരി ഇന്ന് വിപണിയിൽ എത്തുകയാണ് . കിലോഗ്രാമിന് 29 രൂപ നിരക്കിലാവും അരി ചില്ലറ വിൽപ്പനയ്‌ക്കായി എത്തുക.നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ , നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയാണ് അരി വിൽക്കുക. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ഭാരത് അരി ലഭ്യമാക്കും. അഞ്ച്, പത്ത് കിലോ പായ്‌ക്കറ്റുകളിലാകും അരി ലഭിക്കുക.

രാജ്യത്ത് അരിയുടെ വില കുതിച്ചുയർന്നതാണ് ഭാരത് റൈസ് എന്ന ആശയത്തിലേക്ക് കേന്ദ്രസർക്കാരിനെ എത്തിച്ചത്. അരി വിപണിയിലെത്തിക്കുന്നതിനു മുന്നോടിയായി നിലവിലുള്ള സ്റ്റോക്ക് കണക്കുകൾ അറിയിക്കാൻ സർക്കാർ വ്യാപാരികളോട് നിർദേശിച്ചിട്ടു ണ്ടായിരുന്നു . വിലക്കയറ്റം,മറിച്ചു വില്പന എന്നിവയുടെ നിയന്ത്രണത്തിനു വേണ്ടിയാണ് എല്ലാ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും വൻകിട, ചെറുകിട കച്ചവടക്കാർ, വ്യാപാരികൾ തുടങ്ങിയവരോട് കണക്കുകൾ നൽകാൻ ആയിരുന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് നിർദേശിച്ചിരിന്നത് . അരിയുടെ കയറ്റുമതിക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കില്ല. അരി ഒഴികെയുള്ള ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രണവിധേയമാണെന്നും സഞ്ജീവ് ചോപ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു ,

അരിക്ക് കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ആഭ്യന്തര വിപണിയിലെ അരിവില താഴാതെ നിൽക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ ഒരു വർഷത്തിൽ അരിയുടെ ചില്ലറവില്പന വില 14.5%, മൊത്ത വില്പന വില 15.5% എന്നിങ്ങനെ വർധിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 2022-23 ഏപ്രിൽ ജനുവരി കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 2024 ജനുവരിയിൽ ഇതുവരെ ഇന്ത്യയുടെ അരി കയറ്റുമതിയിൽ ഏകദേശം 6% കുറവാണ് ഉണ്ടായിരിക്കുന്നത്. ആദ്യഘട്ടത്തിൽ അനുവദിക്കുന്ന 5 ലക്ഷം ടണ്ണിന് ഡിമാൻഡ് വർധിക്കുകയാണെങ്കിൽ കൂടുതൽ അരി വിപണിയിൽ ലഭ്യമാക്കും.

കഴിഞ്ഞ ഒരു വർഷത്തിൽ അരിയുടെ വില 15% വർധിച്ചിരുന്നു. നിലവിൽ ഭാരത് ദാൽ കിലോഗ്രാമിന് 60 രൂപയ്ക്കും,കഴിഞ്ഞ ദിവസമായിരുന്നു മന്ത്രി ജി ആർ അനിൽ സംസ്ഥാനത്ത് ഉത്സവകാലത്ത് അരിവില കൂടുമെന്ന് പറഞ്ഞത് ,അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ സാധാരക്കാർക്ക് കൈ താങ്ങാവുകയാണ് .

Related Articles

Latest Articles