Friday, May 3, 2024
spot_img

യൂണിയന്‍ ബഡ്ജറ്റ്: വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി; പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കും

ദില്ലി: ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് 99300 കോടി ബജറ്റ് വിഹിതമായി അനുവദിച്ചു. പഠന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കും. 150 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനം ഒരുക്കും.
150 സര്‍വകലാശാലകളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി.

വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപം കൊണ്ടുവരും. തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് പ്രാധാന്യം നല്‍കും. ബിരുദ തലത്തില്‍ ഓണ്‍ലൈന്‍ കോഴ്സ് ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ യുവ എന്‍ജിനിയര്‍മാര്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കും. പുതിയ ദേശീയ പൊലീസ് യൂണിവേഴ്സിറ്റിയും ഫോറന്‍സിക് യൂണിവേഴ്സിറ്റിയും ആരംഭിക്കും. നൈപുണ്യ വികസനത്തിന് 3000 കോടി നീക്കിവച്ചു. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബിരുദ പദ്ധതിയും ആരംഭിക്കും.

Related Articles

Latest Articles