ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലുള്ള കേന്ദ്രമന്ത്രിസഭാ യാേഗം ആരംഭിച്ചു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ഈ യോഗം ആരംഭിച്ചത്. ഒരുവര്‍ഷത്തിനു ശേഷമാണ് വീഡിയോ കോണ്‍ഫറന്‍സ് വഴിയല്ലാതെ നേരിട്ട് കേന്ദ്ര മന്ത്രിസഭായോഗം നടക്കുന്നത്. ഇനി വരാനിരിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായാണ് ഇന്നത്തെ മന്ത്രിസഭാ യോഗം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ഇതിനുമുമ്പ് അവസാനമായി നേരിട്ട് മന്ത്രിസഭായോഗം ചേര്‍ന്നത് 2020 ഏപ്രില്‍ ആദ്യ ആഴ്ചയിലാണ്. മാത്രമല്ല ലോക്ക്ഡൗണ്‍ സമയത്തുള്‍പ്പടെ എല്ലാ ആഴ്ചയും വീഡിയോ കോണ്‍ഫറന്‍സ് വഴി കൃത്യമായി മന്ത്രിസഭായാേഗം നടത്തിയിരുന്നു.
അതേസമയം മന്ത്രിസഭ പുനസംഘടിപ്പിച്ചതിനുശേഷമുള്ള രണ്ടാമത്തെ യോഗം കൂടിയാണ് ഇന്നത്തേത്. ഈ മാസം ഏഴിനാണ് മന്ത്രിസഭ പുനസംഘടിപ്പിച്ചത്. തൊട്ടടുത്ത ദിവസമായിരുന്നു പുതിയ മന്ത്രിമാരുള്‍പ്പെട്ട ആദ്യമന്ത്രിസഭാ യോഗം നടന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

