ബിഹാറിലെ ജംജ്ജർപുരിൽ ബിജെപി റാലിയിൽ അമിത് ഷാ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു
പാറ്റ്‌ന : I.N.D.I.A മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമാണത്തെ എതിർത്തവരാണ് I.N.D.I.A മുന്നണിയിലുള്ളതെന്നും കേന്ദ്ര സനാതന ധർമ്മത്തെ നിന്ദിക്കുന്ന പ്രീണന രാഷ്ട്രീയമാണു പ്രതിപക്ഷത്തിന്റെ മുഖമുദ്രയെന്നും അമിത് ഷാ തുറന്നടിച്ചു. ബിഹാറിലെ ജംജ്ജർപുരിൽ ബിജെപി റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്മാഷ്ടമി, രക്ഷാബന്ധൻ ദിനങ്ങളിലെ അവധി റദ്ദാക്കിയ ബിഹാർ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു തീരുമാനം തിരുത്തിയ ബിഹാർ ജനതയെ അമിത് ഷാ അഭിനന്ദിച്ചു.
‘രാമചരിത മാനസ’ത്തോട് അനാദരവു കാട്ടുന്നവരാണ് പ്രതിപക്ഷ മുന്നണിയിൽ. ബിഹാറിലെ ലാലു – നിതീഷ് സഖ്യം എണ്ണയും വെള്ളവും പോലെയാണെന്നും ഏറെക്കാലം ഒന്നിച്ചു നിൽക്കാനാകില്ല. മകനെ മുഖ്യമന്ത്രിയാക്കാമെന്ന പ്രതീക്ഷയിലാണ് ലാലു യാദവ് സഖ്യത്തിനു തയാറായത്. പ്രധാനമന്ത്രിയാകാമെന്ന മോഹത്തിൽ നിതീഷ് കുമാറും. പ്രധാനമന്ത്രി സ്ഥാനത്ത് ഒഴിവില്ലാത്തതിനാൽ നിതീഷിന്റെ ആഗ്രഹം സഫലമാകില്ല. യുപിഎ എന്ന പേരു കുംഭകോണങ്ങളുടെ പര്യായമായെന്ന തിരിച്ചറിവിലാണു പ്രതിപക്ഷ മുന്നണി പേരു മാറ്റിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ 40 സീറ്റുകളിലും എൻഡിഎ വിജയിക്കും” അമിത് ഷാ പറഞ്ഞു.
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…
ന്യൂയോര്‍ക്ക് : ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ' (Super Duper El Niño) പ്രതിഭാസത്തിലേക്ക്…
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…