Union Minister Amit Shah lost his cool in Lok Sabha on Wednesday after TMC MP Saugata Roy interrupted him during his statement on the issue of drug abuse in the country.
ദില്ലി :ലോക്‌സഭയില്‍ തന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപിക്ക് വായടപ്പിക്കുന്ന മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ മയക്കുമരുന്ന് ഉപയോഗം എന്ന വിഷയത്തിലായിരുന്നു പ്രസംഗം. ഇതിനിടെ കയറി സംസാരിച്ച മുതിര്‍ന്ന ടിഎംസി എംപി സൗഗത റോയിക്ക് അമിത് ഷാ നല്‍കിയ മറുപടിക്ക് മറ്റ് അംഗങ്ങളുടെ കയ്യടിയും ലഭിച്ചു.
”ദാദാ, താങ്കള്‍ക്ക് പ്രസംഗിക്കണമെങ്കില്‍ ഞാന്‍ ഇരിക്കാം. നിങ്ങള്‍ക്ക് സംസാരിക്കാം. ഇത്രയും സീനിയര്‍ എംപി ആയതിനാല്‍ ഇത്തരത്തില്‍ തടസ്സപ്പെടുത്തുന്നത് താങ്കളുടെ സ്ഥാനത്തിനും സീനിയോറിറ്റിക്കും യോജിച്ചതല്ല, ”അമിത് ഷാ പറഞ്ഞു. പിന്നാലെ സ്പീക്കര്‍ ഓം ബിര്‍ള ആഭ്യന്തര മന്ത്രിയോട് പ്രസംഗം തുടരാന്‍ ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലെന്നും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് രാജ്യം സജ്ജമാണെന്ന് ആഭ്യന്തരമന്ത്രി സഭയെ അറിയിച്ചു. രാഷ്ട്രീയം മാറ്റിവെച്ച് കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് ഈ വിപത്തിനെ നേരിടാന്‍ സംസ്ഥാനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മയക്കുമരുന്നിന് അടിമകളായവരെ ഇരകളായി കണക്കാക്കുകയും അവരുടെ പുനരധിവാസം ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…