Kerala

ദുരന്തബാധിതർക്ക് ആശ്വാസമായി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി വയനാട്ടിൽ; രക്ഷാപ്രവർത്തകരുമായും സൈന്യവുമായും ആശയ വിനിമയം നടത്തി; ക്യാമ്പുകൾ സന്ദർശിക്കും

വയനാട്: ദുരന്തബാധിതർക്ക് ആശ്വാസമേകി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി വയനാട്ടിൽ. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അദ്ദേഹം മുണ്ടക്കൈയിൽ എത്തിയത്. രക്ഷാപ്രവർത്തകരോടും സൈന്യത്തോടും അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു. ദുരന്തഭൂമിയിലെ സന്ദർശനത്തിന് ശേഷം അദ്ദേഹം മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പും സൈന്യത്തിന്റെ ക്യാമ്പും സന്ദർശിക്കുന്നു. സേവാഭാരതിയുടെ ക്യാമ്പും അദ്ദേഹം സന്ദർശിക്കും. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ നിയമവശങ്ങൾ പരിശോധിക്കുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മുന്നറിയിപ്പുകൾ സർക്കാർ അവഗണിച്ചതിനെ കുറിച്ച് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഇപ്പോൾ അത്തരം കാര്യങ്ങൾ പറയേണ്ട സമയമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ ചോദിച്ച ചോദ്യത്തിന് കേന്ദ്രം വ്യക്തമായ മറുപടി കൊടുത്തിട്ടുണ്ടെന്നും അതിനപ്പുറം ഒന്നും പറയാനില്ലെന്നും. ഇപ്പോൾ കരുണയും കരുതലുമാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കടുത്ത പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന കേന്ദ്രമന്ത്രിക്ക് ആദ്യദിവസങ്ങളിൽ വയനാട്ടിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ദുരന്തം നടന്ന് ആദ്യ മണിക്കൂറുകളിൽ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് വേണ്ട സഹായങ്ങൾ ഉറപ്പുവരുത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള മറ്റൊരു കേന്ദ്രമന്ത്രിയായ ജോർജ് കുര്യൻ ആദ്യ ദിവസം മുതൽ വയനാട്ടിൽ ക്യാമ്പ് ചെയ്‌ത്‌ രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുകയാണ്. സൈന്യത്തിന് ബെയ്‌ലി പാലം നിർമ്മിക്കാനുള്ള ഉത്തരവ് നൽകിയതും ജോർജ് കുര്യനായിരുന്നു. നാടിനെ നടുക്കിയ വയനാട് ദുരന്തത്തിൽ തെരച്ചിൽ ആറാം ദിവസത്തിലും പുരോഗമിക്കുകയാണ്. ചാലിയാർ കേന്ദ്രീകരിച്ചാണ് പ്രധാനമായും പുരോഗമിക്കുന്നത്.

Kumar Samyogee

Share
Published by
Kumar Samyogee

Recent Posts

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

3 hours ago

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

5 hours ago

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

9 hours ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

9 hours ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

9 hours ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

9 hours ago