അമീർ ഹംസ
ലാഹോർ : നിരോധിത ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ സ്ഥാപക നേതാവും മുഖ്യ ആസൂത്രകനുമായ അമീർ ഹംസയ്ക്ക് ലാഹോറിൽ വെടിയേറ്റു. ആക്രമണത്തിൽ മാരകമായി പരിക്കേറ്റ ഇയാളെ പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ അതീവ സുരക്ഷയിൽ സൈനിക ആശുപത്രിയിലേക്ക് മാറ്റി. അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച അമീർ ഹംസയുടെ നില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തന്റെ വസതിയിൽ വെച്ചാണ് ഇയാൾക്ക് നേരെ ആക്രമണം ഉണ്ടായത്.
2005-ലെ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായി ഇന്ത്യ കരുതുന്ന വ്യക്തിയാണ് അമീർ ഹംസ. ഹാഫിസ് സയീദിന്റെ വലംകൈ ആയി അറിയപ്പെടുന്ന ഇയാൾ, ലഷ്കർ-ഇ-തൊയ്ബയുടെ രൂപീകരണത്തിലും ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. 2012-ലാണ് അമേരിക്ക ഇയാളെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ലാഹോറിലെ സൈനിക ആശുപത്രിയിൽ ഐ.എസ്.ഐയുടെ കനത്ത കാവലിലാണ് ഇയാൾ ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.
പാകിസ്ഥാനിലെ വിവിധ ഭീകരസംഘടന നേതാക്കളെ ലക്ഷ്യമിട്ട് അടുത്ത കാലത്തുണ്ടായ ‘അജ്ഞാത തോക്കുധാരികളുടെ’ ആക്രമണങ്ങളുടെ തുടർച്ചയായാണ് ഈ സംഭവത്തെയും സുരക്ഷാ വിദഗ്ധർ കാണുന്നത്. കഴിഞ്ഞയാഴ്ച സിന്ധിൽ വെച്ച് മറ്റൊരു ലഷ്കർ നേതാവായ സെയ്ഫുള്ള ഖാലിദ് വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. ഇത്തരം ആക്രമണങ്ങൾ പാകിസ്താനിലെ ഭീകരശൃംഖലകൾക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളുടെ ഫലമാണോ അതോ മറ്റ് ഏജൻസികളുടെ ഇടപെടലാണോ എന്നതിൽ ദുരൂഹത തുടരുകയാണ്. മുതിർന്ന ഭീകര നേതാക്കൾ ഒന്നിനുപുറകെ ഒന്നായി ആക്രമിക്കപ്പെടുന്നത് പാക് മണ്ണിലെ ഭീകരവാദ ശൃംഖലയ്ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…