Saturday, December 13, 2025

പിന്നിൽ അജ്ഞാതൻ? ഇന്ത്യ തിരയുന്ന കൊടുംഭീകരൻ ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർ‌ട്ട്

ഇസ്ലമാബാദ്: ഇന്ത്യ തിരയുന്ന കൊടുംഭീകരൻ ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർ‌ട്ട്. ഖൈബർ പഖ്തൂൺഖ്വയിലെ അബോട്ടാബാദിലാണ് ഭീകരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുണൈറ്റഡ് ജിഹാദ് കൗൺസിലിന്റെ (യുജെസി) സ്വയം പ്രഖ്യാപിത സെക്രട്ടറി ജനറലായിരുന്നു.

ജമ്മു കശ്മീരിലെ പുൽവാമ ജില്ല സ്വദേശിയായിരുന്ന ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ ഭീകരാക്രമണങ്ങൾ ആസൂത്രണം നടത്താൻ പദ്ധതിയിട്ട് പാകിസ്താനിലേക്ക്‌ ചേക്കേറുകയായിരുന്നു. യുണൈറ്റഡ് ജിഹാദ് കൗൺസിലിന്റെ (യുജെസി) സെക്രട്ടറി ജനറലായും തഹ്‌രീക്-ഉൽ-മുജാഹ്ദീന്റെ അമീറായും പ്രവർത്തിച്ചിരുന്നയാളായിരുന്നു കൊല്ലപ്പെട്ട ഭീകരൻ.

കശ്മീർ അതിർത്തിയിൽ ആക്രണണങ്ങളും സ്ഫോടനങ്ങളും നടത്താൻ പദ്ധതിയിടുകയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതായി കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ 2022-ലാണ് ഇയാളെ ഭീകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

Related Articles

Latest Articles