Sunday, May 19, 2024
spot_img

സാമന്തയുടെ സമർപ്പണം പ്രശംസനീയം ; നടൻ ഉണ്ണി മുകുന്ദൻ

സാമന്ത വളരെ ആത്മ സമർപ്പണമുള്ള നടിയാണെന്നും പ്രശംസനീയമാണെന്നും നടൻ ഉണ്ണി മുകുന്ദൻ.
സാമന്ത കേന്ദ്രകഥാപാത്രമായെത്തുന്ന യശോദ ശ്രീദേവി മൂവീസ് ബാനറിൽ ശിവലെൻക കൃഷ്ണ പ്രസാദാണ് നിർമ്മിക്കുന്നത്. ഹരി-ഹരീഷ് ജോഡി സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളി താരം ഉണ്ണി മുകുന്ദനും നിർണായക വേഷം ചെയ്തിട്ടുണ്ട്. ‘ജനതാ ഗാരേജ്’, ‘ഭാഗമതി’, ‘ഖിലാഡി’ എന്നിവയ്ക്ക് ശേഷമുള്ള അദ്ദേഹത്തിൻ്റെ തെലുങ്ക് ചിത്രമാണ് യശോദ.

സാമന്തയ്ക്കൊപ്പം അഭിനയിച്ചത് വളരെ മികച്ച അനുഭവമായിരുന്നെന്ന് ഉണ്ണി മുകുന്ദൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഒരുപാട് സമർപ്പണമുള്ള കഠിനാധ്വാനിയായ നടിയാണ് സാമന്ത. ഫൈറ്റ് സീൻസ്, വൈകാരിക രംഗങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ റോളിനായി അവർ വളരെ തയാറെടുപ്പുകൾ നടത്തിയിരുന്നു. സെറ്റിലുള്ള മറ്റ് കലാകാരന്മാരുമായി അവർ നല്ല ബന്ധംം പുലർത്താറുണ്ടെന്നും ഉണ്ണി മുകുന്ദൻ കൂട്ടിചേർത്തു.

വാടക അമ്മയായ യശോദയായിട്ടാണ് സാമന്ത ചിത്രത്തില്‍ എത്തുന്നത്. നവംബർ 11ന് തെലുഗ്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും സിനിമ ലോകമെമ്പാടും റിലീസ് ചെയ്യും. സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

Related Articles

Latest Articles