Celebrity

ഇനിയുള്ള ഓരോ മകരവിളക്ക് ദിനങ്ങളും ജീവിതത്തിൽ നാഴിക കല്ലായി മാറട്ടെ …! മാളികപ്പുറത്തിന്റെ തകർപ്പൻ വിജയത്തിൽ അയ്യപ്പനോട് നന്ദിപറയാൻ നേരിട്ടെത്തി ഉണ്ണിമുകുന്ദൻ

പത്തനംതിട്ട: മകരവിളക്ക് ദിനത്തിൽ ശബരിമലയിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ. ഇന്ന് രാവിലെയാണ് ഉണ്ണി മുകുന്ദൻ ശബരിമലയിൽ ദർശനം നടത്തിയത്. മകരവിളക്ക് തൊഴുത ശേഷം അദ്ദേഹം മലയിറങ്ങും.
ശബരിമലയിൽ എത്തിയ വിവരം അദ്ദേഹം തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ശബരിമല പശ്ചാത്തലമാക്കിക്കൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ ചിത്രം മാളികപ്പുറം വൻ വിജയമായി ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിന് നന്ദി പറയാനാണ് താൻ എത്തിയത് എന്നാണ് താരം പറയുന്നത്. ഇതിന് പുറമേ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദരവും നടൻ ഏറ്റുവാങ്ങും.

ജനുവരി 14 തന്നെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ദിനമാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ആദ്യമായി ക്യാമറയ്ക്ക് മുൻപിൽ എത്തുന്നത് ജനുവരി 14 നാണ്. അതുപോലെ ആദ്യ നിർമ്മാണ സംരംഭവും അഭിനയ ജീവിതത്തിലെ നാഴികക്കല്ലുമായ ചിത്രം മേപ്പടിയാൻ റിലീസ് ആയതും ജനുവരി 14നാണ്. ഇതിന് പുറമേ പുതിയ ചിത്രം മാളികപ്പുറം ബ്ലോക്ക്ബസ്റ്റർ ആയി തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. അതിന് അയ്യപ്പനോട് നന്ദി പറയാനും, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദരവ് ഏറ്റുവാങ്ങാനുമായി വീണ്ടും ഒരു ജനുവരി 14 ന് അയ്യന്റെ അടുത്ത് എത്തിയിരിക്കുകയാണ്.

മേപ്പടിയാനിൽ അയ്യപ്പ ഭക്തി ഗാനം ആലപിക്കാനുള്ള ഭാഗ്യം ഉണ്ടായി. എന്നാൽ പിന്നീട് തന്നെ തേടിയെത്തിയത് അയ്യപ്പനായി തന്നെ അഭിനയിക്കാനുള്ള നിയോഗമായിരുന്നു. ഇനിയുള്ള ഓരോ മകരവിളക്ക് ദിനങ്ങളും ജീവിതത്തിൽ നാഴിക കല്ലായി മാറട്ടെയെന്ന് അയ്യപ്പനോട് പ്രാർത്ഥിക്കുകയാണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

Anusha PV

Recent Posts

ഭാരതത്തിന് ഇത് നേട്ടങ്ങളുടെ കാലം !

മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?

13 mins ago

ഇറാൻ പ്രസിഡന്റിന് എന്ത് സംഭവിച്ചു ? ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ…

19 mins ago

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന സമ്മേളനം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രനടയിൽ 58 നിലവിളക്കുകൾ തെളിയിച്ചു

തിരുവനന്തപുരം : ഈ മാസം 25, 26 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന…

24 mins ago

റീലുകളും സെൽഫികളും തീർത്ഥാടനത്തിന് തടസ്സം; കേദാർനാഥിലും ബദ്രീനാഥിലും മൊബൈലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ

ചാർ ധാം ക്ഷേത്രങ്ങൾക്ക് സമീപം മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കേദാർനാഥ്, യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ…

27 mins ago

നിന്നെ വെട്ടി റെഡിയാക്കും ! കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ഗുണ്ടാസംഘം ; റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം ; 3 പേർ പിടിയിൽ

ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്.…

1 hour ago