Sunday, May 19, 2024
spot_img

വിമാനത്തിലെ യാത്രക്കാരുടെ ജീവന് സുരക്ഷാ ഭീഷണി; വിമാനം ഇറക്കിയത് പരിശീലനം ലഭിക്കാത്ത പൈലറ്റ് ; എയര്‍ വിസ്താരക്ക് 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യന്‍ വ്യോമയാന നിയന്ത്രണ വകുപ്പ്

ന്യൂഡല്‍ഹി: പരിശീലനം ലഭിക്കാത്ത പൈലറ്റ് വിമാനം ഇറക്കിയ സംഭവത്തില്‍ എയര്‍ വിസ്താരക്ക് 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യന്‍ വ്യോമയാന നിയന്ത്രണ വകുപ്പ്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ വിമാനത്താവളത്തിലാണ് യാത്രക്കാരുമായി എത്തിയ വിമാനം ഇറക്കിയത്. പൈലറ്റിന് വിമാനം ലാന്‍ഡ് ചെയ്യുന്നതിന് വേണ്ടത്ര പരിശീലനം ലഭിച്ചിരുന്നില്ല.

വിമാനമിറക്കിയത് ഫസ്റ്റ് ഓഫീസറായ പൈലറ്റാണ്. വിമാനം ഇറക്കണമെങ്കില്‍ ആദ്യം ഫ്ലൈറ്റ് സിമുലേറ്ററുകള്‍ ഉപയോഗിച്ച്‌ പരിശീലനം നേടണം. അതിനു ശേഷം മാത്രമേ യാത്രക്കാരുള്ള വിമാനം പറത്താന്‍ അനുവാദമുള്ളു. ഫ്ലൈറ്റ് ക്യാപ്റ്റനും ഇതുപോലെ പരിശീലനം ലഭ്യമാണെങ്കില്‍ മാത്രമേ ഫസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കാനും സാധിക്കൂ. എന്നാല്‍, ഇന്‍ഡോറില്‍ ലാന്‍ഡ് ചെയ്ത എയര്‍ വിസ്താര വിമാനം പറത്താന്‍ ഫസ്റ്റ് ഓഫീസര്‍ക്കോ ക്യാപ്റ്റനോ ഇത്തരത്തില്‍ പരിശീലനം ലഭ്യമായിരുന്നില്ല. സംഭവം ലാന്‍ഡിങ്ങിനിടെയാണ് പുറത്തറിയുന്നത്.

വിമാനത്തിലെ യാത്രക്കാരുടെ ജീവന് സുരക്ഷാ ഭീഷണി സൃഷ്ടിച്ച സംഭവമാണിതെന്ന് വ്യോമയാന നിയന്ത്രണ വിഭാഗം അറിയിച്ചു.

Related Articles

Latest Articles