Thursday, December 18, 2025

നടിയെ ആക്രമിച്ച കേസ്: വിചാരണ നീട്ടണമെന്ന സർക്കാർ ആവശ്യം തള്ളി സുപ്രീം കോടതി; സർക്കാരിന് തിരിച്ചടി

ദില്ലി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നീട്ടണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കൂടുതൽ സമയം ആവശ്യമെങ്കിൽ വിചാരണക്കോടതിക്ക് അക്കാര്യം ആവശ്യപെടാമെന്നും ആഘട്ടത്തിൽ തീരുമാനമറിയിക്കാമെന്നും ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. വിചാരണയ്ക്ക് കൂടുതല്‍ സമയം നീട്ടി നല്‍കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. വിചാരണ നീട്ടി നല്‍കരുതെന്ന് ദിലീപ് കോടതിയില്‍ അറിയിച്ചിരുന്നു.

വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ അപേക്ഷ നൽകിയത്. ബാലചന്ദ്രകുമാർ അന്വേഷണസംഘം വാടകയ്‌ക്കെടുത്ത സാക്ഷിയാണെന്നും ജഡ്‌ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുകയാണ് സർക്കാരിന്റെ ഉദ്ദേശമെന്നും ദിലീപ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു.

Related Articles

Latest Articles