Sunday, December 21, 2025

മൂന്നാറില്‍ യുവാവ്‌ പുഴയിലേക്ക് മൂത്രമൊഴിച്ചു, പിന്നെ സംഭവിച്ചത്

മൂന്നാർ: പുഴയിലേക്ക് മൂത്രമൊഴിച്ച (Peeing) യുവാവിന് 300 രൂപ പിഴ. മൂന്നാര്‍ പോസ്റ്റ്ഓഫീസ് കവലയിലെ ബസ്സ്റ്റാന്‍ഡിന് സമീപത്തുനിന്ന് മുതിരപുഴയിലേക്ക് മൂത്രമൊഴിച്ച യുവാവില്‍നിന്നാണ് പഞ്ചായത്ത് അധികൃതര്‍ പിഴയീടാക്കിയത്.

തൊട്ടടുത്ത് ശൗചാലയമുണ്ടായിട്ടും ഇവിടെ പോകാതെ ബസ്സ്റ്റാൻഡ് പരിസരത്ത് തന്നെ ആളുകൾ പതിവായി മലമൂത്ര വിസർജനം നടത്തുന്നതിനെതിരെ പഞ്ചായത്ത് പലതവണ താക്കീത് നൽകിയിരുന്നെങ്കിലും ആളുകൾ ഇത് പാലിക്കാറില്ലായിരുന്നു. സ്ഥിതി രൂക്ഷമായപ്പോഴാണ് പഞ്ചായത്ത് പരിശോധന നടത്താൻ തീരുമാനിച്ചത്. തുടർന്ന് പഞ്ചായത്ത് നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടി പിഴയീടാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

Related Articles

Latest Articles