Sunday, December 14, 2025

വീണ്ടും പ്രശ്നമായി മൂത്രം !
സഹയാത്രികനുമേൽ മദ്യലഹരിയിൽ വീണ്ടും മൂത്രമൊഴിക്കൽ; സംഭവം അമേരിക്കൻ എയര്‍ലൈന്‍സിന്റെ ന്യൂയോർക്ക് – ദില്ലി വിമാനത്തിൽ

ദില്ലി : വിമാനയാത്രയ്ക്കിടെ മദ്യലഹരിയില്‍ സഹയാത്രികനുമേല്‍ മൂത്രമൊഴിച്ചെന്ന് വീണ്ടും പരാതി. ന്യൂയോര്‍ക്ക് – ദില്ലി അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എഎ 292 വിമാനത്തിലാണ് ഇന്നലെ സംഭവം നടന്നത്. ഇന്ത്യാക്കാരനായ യാത്രികനെതിരെയാണ് പരാതി.

കുറ്റക്കാരനായ യാത്രക്കാരനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ വിമാന ജീവനക്കാര്‍, ഇന്നലെ രാത്രി ഒന്‍പതോടെ വിമാനം ദില്ലിയിൽ ലാൻഡ് ചെയ്ത ഉടന്‍ കുറ്റാരോപിതനെ സിഐഎസ്എഫിന് കൈമാറി. സിഐഎസ്എഫ് അധികൃതര്‍ കുറ്റാരോപിതനെ പിന്നീട് ദില്ലി പോലീസിന് കൈമാറി.

Related Articles

Latest Articles