Saturday, September 19, 2026

മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്തത് 5.6 കോടിയുടെ യു.എസ് ഡോളര്‍; സുഡാനി പൗരന്മാരായ പ്രതികൾ പിടിയിൽ

മുംബൈ: മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ നിന്ന് 5.6 കോടി രൂപയുടെ മൂല്യമുള്ള അമേരിക്കന്‍ ഡോളർ പിടികൂടി. സുഡാനി പൗരന്മാരായ അഹമ്മദ് മുഹമ്മദ് ഇസ്മയില്‍ ഹരസാ, എസ്സം അലി ഇമര്‍ മുഹമ്മദ് എന്നിവരെയാണ് ചൊവ്വാഴ്ച സിഐഎസ്എഫ് പിടികൂടിയത്. പുലര്‍ച്ചെ 4.05നുള്ള എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് പ്രതികൾ എത്തിയത്. ഇവരുടെ ബാഗുകളെ എക്‌സ്-റേ പരിശോധന ചെയ്തപ്പോഴാണ് അസാധാരണമാം വിധം വിദേശ കറന്‍സിയുടെ സാന്നിധ്യം കണ്ടെത്തിയത്.ഈ സമയം ഡിപ്പാര്‍ച്ചര്‍ എമിഗ്രേഷന്‍ കൗണ്ടറില്‍ യാത്രക്കാര്‍ എത്തിയിരുന്നു. പരിശോധനാ വിഭാഗത്തിലുണ്ടായിരുന്നവര്‍ കസ്റ്റംസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു. ഇവരുടെ പക്കല്‍ 7,24,700 ഡോളറായിരുന്നു ഉണ്ടായിരുന്നത്.

Related Articles

Latest Articles